ജൂലൈ 15 മുതൽ 18 കഴിഞ്ഞ എല്ലാവർക്കും സൗജന്യ ബൂസ്റ്റർഡോസ് ;സുപ്രധാന തീരുമാനം

18 വയസ്സിന് മുകളിൽ ഉള്ളവർക്ക് സൗജന്യ ബൂസ്റ്റര്‍ ഡോസ് . 75ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ ഭാഗമായി പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കും. ജൂലൈ പതിനഞ്ച് മുതലുള്ള 75 ദിവസമായിരിക്കും ബുസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുക. കേന്ദ്രമന്ത്രിസഭയുടേതാണ് തീരുമാനം.സർക്കാർ വാക്സീനേഷൻ…

///

ലെവൽക്രോസ് അടച്ചിടും

കണ്ണപുരം-ധർമശാല റോഡിൽ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 252ാം നമ്പർ ലെവൽക്രോസ് ജൂലൈ 14 ന് വ്യാഴം രാവിലെ ഒമ്പത് മുതൽ ജൂലൈ 23 ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു. തളിപ്പറമ്പ് -കണ്ണപുരം റോഡിൽ…

/

തലശേരി മട്ടാമ്പ്രത്ത് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചതായി പരാതി

തലശേരി: തലശേരി മട്ടാമ്പ്രത്ത് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പുളിക്കൂല്‍ ഹൗസില്‍ പി.കെ നജാസിനെ (33) ആണ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് രണ്ടംഗ സംഘം ക്രൂരമായി മർദിച്ചത് .തിങ്കളാഴ്ച രാത്രിയാണ് സംഭവം. തലയ്ക്കും മൂക്കിനും പരുക്കേറ്റ നജാസിനെ തലശേരിയിലെ സ്വകാര്യ…

/

സ്കൂൾ -കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന; തളിപ്പറമ്പിൽ അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

തളിപ്പറമ്പ : സ്കൂൾ -കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തി വരുന്ന അന്യ സംസ്ഥാന തൊഴിലാളി കഞ്ചാവ് സഹിതം അറസ്റ്റിൽ. ഒഡിഷ ഡെങ്കനാൽ ജില്ലയിലെ ഈശ്വർപാലിലെ ദീപക് സാഹു (29) വിനെയാണ് ആലക്കോട്  എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തത് .വെള്ളാട് തടിക്കടവ് ബാലപുരം എന്ന സ്ഥലത്ത് വെച്ച്…

//

‘പത്ത് രൂപ വാങ്ങുമ്പോള്‍ രണ്ട് രൂപയുടെയെങ്കിലും ആത്മാര്‍ഥത കാണിക്കണം’; നടി നൂറിനെതിരെ നിര്‍മ്മാതാവ്

നടി നൂറിന്‍ ഷെരീഫിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്‍ത ചിത്രമാണ് സാന്‍റാക്രൂസ്. ഇപ്പോഴിതാ നൂറിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് രാജു ഗോപി ചിറ്റേത്ത് . ചോദിച്ച പ്രതിഫലം മുഴുവന്‍ നല്‍കിയിട്ടും മുന്‍പ് വാക്ക് പറഞ്ഞിരുന്നത് പ്രകാരം നൂറിന്‍…

//

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. താൻ മാത്രമാണ് ജയിലുള്ളതെന്ന് സുനിയുടെ അഭിഭാഷകൻ വാദിച്ചു.: കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങി. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചു.ജ്യാമ പേക്ഷയെ സർക്കാർ ശക്തമായി എതിർത്തു.കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത…

//

കൊച്ചിയില്‍ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക; സല്യൂട്ട് നല്‍കി, മടക്കിയെടുത്ത് പൊലീസുകാരന്‍

മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകയ്ക്ക്  പൊലീസ് ഓഫീസര്‍ സല്യൂട്ട് നല്‍കുന്ന മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ വൈറല്‍ ആയിരുന്നു. എറണാകുളം ജില്ലയിലാണ് റോഡരികില്‍ തള്ളിയ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഹില്‍പാലസ് സ്റ്റേഷനിലെ പൊലീസുകാരനായ  അമൽ ടി.കെയാണ് ദേശീയ പതാകയ്ക്ക് സല്യൂട്ട്…

/

വൃത്തിഹീനമായി പ്രവർത്തിച്ച കോഴിയിറച്ചിക്കട പൂട്ടിച്ചു

പാനൂർ: ഭക്ഷ്യസുരക്ഷാ വകുപ്പും, മലിനീകരണ നിയന്ത്രണ ബോർഡും  നടത്തിയ പരിശോധനയിൽ വൃത്തിഹീനമായി പ്രവൃത്തിച്ച ചമ്പാട്  “തൃപ്തി “കോഴിയിറച്ചിക്കടയ്ക്ക് പൂട്ടിട്ടു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കോഴിയിറച്ചി മാലിന്യങ്ങൾ കടയിലാകെ വാരി വലിച്ചിട്ട രീതിയിലായിരുന്നു. അറവുമാലിന്യം  ശാസ്ത്രീയമായി സംസ്കരിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതുവരെ കട…

//

കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിന്റെ മാതാവ് അന്തരിച്ചു

കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിന്റെ മാതാവ് പിഎം ബീബി അന്തരിച്ചു. 80 വയസ്സായിരുന്നു. പരേതനായ കോണ്‍ഗ്രസ് നേതാവ് കെ സാദിരിക്കോയയാണ് ഭര്‍ത്താവ്. മയ്യത്ത് നമസ്‌കാരം ഇന്ന് 4മണിക്ക് ശേഷം പുതിയങ്ങാടി കോയറോഡ് ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും.…

//

‘ഇങ്ങനെ പരാതി പറയല്‍ ഇപ്പോഴത്തെ ട്രെന്‍ഡ്’; പോലീസ് സദാചാര ആക്രമണത്തില്‍ തലശ്ശേരി എസ്ഐ

കണ്ണൂര്‍:  തലശ്ശേരിയില്‍ ദമ്പതികള്‍ക്കെതിരെയുണ്ടായ പൊലീസ് സദാചാര ആക്രമണത്തില്‍ പ്രതികരണവുമായി എസ്ഐ.പൊലീസിനെതിരെ പരാതി പറയല്‍ ഇപ്പോഴത്തെ ട്രെന്‍ഡെന്നാണ് തലശ്ശേരി എസ്ഐ മനുവിന്‍റെ പ്രതികരണം.  മയക്കുമരുന്ന് സംഘം വരുന്ന സ്ഥലമായതിനാലാണ് കടല്‍പ്പാലത്തില്‍ നിന്ന് പോകണം എന്ന് പറഞ്ഞത്. പേരും മേല്‍വിലാസവും കൈമാറാന്‍ ദമ്പതികള്‍ തയ്യാറായില്ല.ഇവർ വന്നത് മോഷ്ടിച്ച വാഹനത്തിലായിരുന്നോ…

/
error: Content is protected !!