പരിയാരം : കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പാളായി ഡോ സൈറു ഫിലിപ്പ് ചുമതലയേറ്റു. കോട്ടയം ഗവ.മെഡിക്കൽ കോളേജിലെ പ്രൊഫസറും കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുമായിരുന്നു. പ്രൊമോഷനായാണ് പരിയാരത്ത് പ്രിൻസിപ്പാളായി നിയമിതയായിരിക്കുന്നത്. സ്ഥാപനം സർക്കാർ ഏറ്റെടുത്ത ശേഷമുള്ള ആറാമത്തെ പ്രിൻസിപ്പാളും രണ്ടാമത്തെ വനിതാ…