പി.എം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിൽ പ്രതിഷേധിച്ചു സി.പി.ഐ നിലപാട് കടുപ്പിക്കുന്നു. സർക്കാർ പരിപാടികളിൽ നിന്നും സി.പി.ഐ മന്ത്രിമാർ വിട്ടു നിൽക്കും. ഈ മാസം 27 വരെ ഇടതുമുന്നണി പരിപാടികളിൽ നിന്നും സി.പി.ഐ യും സർക്കാർ ഔദ്യോഗിക പരിപാടികളിൽ നിന്നും മന്ത്രിമാരും വിട്ടു നിൽക്കും. ഈ മാസം 27 ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ തുടർ നടപടികൾ തീരുമാനിക്കും.
ഇന്ന് വൈകിട്ട് ശ്രീകണ്ഠാപുരം വളക്കൈ , പയ്യാവൂർ സൂപ്പർ മാർക്കറ്റ് ഉദ്ഘാടകനായാണ് മന്ത്രിയെ നിശ്ചയിച്ചിരുന്നത്. ഇതിനായുള്ള പോസ്റ്ററുകളും മുൻകൂട്ടി തയ്യാറാക്കി പ്രചരിപ്പിച്ചിരുന്നു. ഇതിനിടെയാണ് പി.എം. ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് അംഗമായ തിനെ തുടർന്ന് സി.പി.ഐപ്രതിഷേധം ശക്തമാക്കിയത്.
4 മിനിറ്റ് വായിച്ചു