കണ്ണൂര്‍:സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലെയും എല്‍പി, യുപി ക്ലാസുകളില്‍ അടിസ്ഥാന ഗണിതം, മലയാളം, ഇംഗ്ലീഷ് പഠനകളരികള്‍ സജ്ജമാക്കുന്നതിന് വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന റിവൈവ് നവജീവനം ഗണിതഭാഷാപോഷണം പദ്ധതിയുടെ ജില്ലാതല പരിശീലന പരിപാടി സെപ്തംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളിലായി കണ്ണൂരില്‍ നടക്കും.

പരിപാടിയുടെ ഉദ്ഘാടനം സെപ്തംബര്‍ 30-ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ശിക്ഷക് സദനില്‍ മേയര്‍ അഡ്വ.പി.ഇന്ദിര നിര്‍വ്വഹിക്കും. ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഹാഷിം എം.സി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി ഷൈനി മുഖ്യാതിഥിയാവും. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.എസ്.കെ.ജയദേവന്‍ ആമുഖഭാഷണം നടത്തും.