വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ഓഫീസുകളിൽ എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നു. പ്ലസ് ടു യോഗ്യതയുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻറ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ല പട്ടികജാതി വികസന ഓഫീസിൽ ആഗസ്റ്റ് 22 നകം അപേക്ഷ ലഭിക്കണം.
ഫോൺ: 0497 2700596
