//
4 മിനിറ്റ് വായിച്ചു

സംസ്ഥാന സീനിയർ ഫുട്‌ബോൾ : കണ്ണൂർ ക്വാർട്ടറിൽ

മലപ്പുറം
സംസ്ഥാന സീനിയർ ഫുട്‌ബോളിൽ കണ്ണൂരിനും ഇടുക്കിക്കും ജയം. വാശിയേറിയ മത്സരത്തിൽ ആലപ്പുഴയെ ഷൂട്ടൗട്ടിൽ കീഴടക്കി (5–-3). കണ്ണൂർ ക്വാർട്ടറിലേക്ക്‌ മുന്നേറി. നിശ്‌ചിതസമയത്ത്‌ ഇരുടീമുകളും രണ്ട്‌ ഗോൾവീതം അടിച്ച്‌ സമനില പാലിച്ചു.

ഇടുക്കിയും എറണാകുളവും തമ്മിലുള്ള രണ്ടാംമത്സരവും ഷൂട്ടൗട്ടിലാണ്‌ അവസാനിച്ചത്‌. 6–-5ന്‌ ഇടുക്കി ജയിച്ചു. നിശ്‌ചിതസമയത്ത്‌ ഇരുടീമുകളും ഓരോ ഗോളടിച്ചു.

ഇന്ന്‌ രാവിലെ ഏഴിന്‌ ആദ്യ ക്വാർട്ടറിൽ നിലവിലെ ജേതാക്കളായ കാസർകോട്‌ കണ്ണൂരിനെ നേരിടും.  വൈകിട്ട്‌ നാലിന്‌ കോഴിക്കോടും തിരുവനന്തപുരവും മാറ്റുരയ്‌ക്കും. മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ് കായികമന്ത്രി വി അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്‌തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!