ഉത്രാടദിനത്തിൽ സപ്ലൈകോയിൽ പ്രത്യേക ഓഫർ’;സബ്സിഡിയില്ലാത്ത സാധനങ്ങൾക്ക് പത്ത് ശതമാനം പ്രത്യേക ഡിസ്കൗണ്ട്

5 മിനിറ്റ് വായിച്ചു

കണ്ണൂർ :ഉത്രാടദിനത്തിൽ സപ്ലൈകോയിൽ പ്രത്യേക ഓഫറുണ്ടാകുമെന്ന് മന്ത്രി ജി ആർ അനിൽ. ഹാപ്പി അവേഴ്സ് എന്ന പേരിൽ നാളെ നോൺ സബ്സിഡി സാധനങ്ങൾക്ക് എല്ലാ ഔട്ട്ലെറ്റുകളിലും 10 ശതമാനം വരെ വിലകുറവ് അധികമായി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെയാണ് ഓഫർ ഉണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി.
സപ്ലൈകോയിൽ കഴിഞ്ഞ രണ്ട് ദിവസത്തെ വിൽപ്പന ചരിത്രമാണ്. 352 കോടി രൂപയുടെ വിൽപ്പനയിലേക്ക് എത്തി, 52 ലക്ഷത്തിലധികം ആളുകൾ ഔട്ട്ലെറ്റിലൂടെ സാധനങ്ങൾ വാങ്ങി.

പാലക്കാടാണ് ‌ കൂടുതൽ വില്പന നടന്ന കേന്ദ്രം. നോൺ സബ്സിഡി ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് വെളിച്ചെണ്ണക്ക് ഓഫറുണ്ടെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോ ഔട്ട്ലെറ്റിലെ പാക്കിങ് തൊഴിലാളികൾക്ക് ഇൻസെന്റീവ് നൽകും. 40 ലക്ഷത്തിലധികം രൂപയുടെ വിൽപ്പന നടന്ന കേന്ദ്രങ്ങളിലെ പാക്കിംഗ് തൊഴിലാളികൾക്കാണ് ഇൻസെന്റീവ് നൽകുക യെന്നും മന്ത്രി അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!