കണ്ണൂർ :ഉത്രാടദിനത്തിൽ സപ്ലൈകോയിൽ പ്രത്യേക ഓഫറുണ്ടാകുമെന്ന് മന്ത്രി ജി ആർ അനിൽ. ഹാപ്പി അവേഴ്സ് എന്ന പേരിൽ നാളെ നോൺ സബ്സിഡി സാധനങ്ങൾക്ക് എല്ലാ ഔട്ട്ലെറ്റുകളിലും 10 ശതമാനം വരെ വിലകുറവ് അധികമായി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെയാണ് ഓഫർ ഉണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി.
സപ്ലൈകോയിൽ കഴിഞ്ഞ രണ്ട് ദിവസത്തെ വിൽപ്പന ചരിത്രമാണ്. 352 കോടി രൂപയുടെ വിൽപ്പനയിലേക്ക് എത്തി, 52 ലക്ഷത്തിലധികം ആളുകൾ ഔട്ട്ലെറ്റിലൂടെ സാധനങ്ങൾ വാങ്ങി.
