ഷോണ്‍ ബേക്കറിന്റെ, ലൈംഗികതൊഴിലാളിയുടെ കഥ പറയുന്ന ‘അനോറ’ ഇതിനോടകം തന്നെ പുരസ്‌കാരങ്ങളാൽ ലോക ശ്രദ്ധ നേടിയ ഒരു റൊമാന്റിക്ക് കോമഡി ചിത്രമാണ്. ന്യൂ യോർക്കിലെ ഒരു ബാറിൽ സ്ട്രിപ്പ് ഡാൻസറും ലൈംഗികതൊഴിലാളിയുമാണ് അനി. റഷ്യയിലെ അതിസമ്പന്ന കുടുംബത്തിലെ അംഗമായ 23കാരൻ അനിയെ കണ്ട് മുട്ടുന്നു. വളരെ പെട്ടന്ന് തന്നെ മാറുന്ന അവരുടെ ബന്ധം വിവാഹത്തിലും കലാശിക്കുന്നു. ഈ വിവരം റഷ്യയിലെ വന്യയുടെ കുടുംബം അറിയുന്നതിലൂടെ കഥ മാറുകയാണ്. ഒരു ലൈംഗിക തൊഴിലാളിയെ മകൻ വിവാഹം കഴിച്ചതറിഞ്ഞ കുടുംബം വെറും ഒരാഴ്ച മാത്രം വിവാഹിതരാകുന്ന നവ ദമ്പതികളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് കഥയെ മുന്നോട്ട് കൊണ്ടുപോവുന്നത്. ഷോണ്‍ ബേക്കര്‍ വളരെ രസകരമായ സ്ക്രീൻപ്ലെയിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ഓസ്‌കാറിൽ 5 പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ അനോറയിൽ അനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസൺ പകർന്നാടുമ്പോൾ കഥ കാണികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നു.

അഭിജിത് മജൂംദാറാം സംവിധാനം ചെയ്ത ശരീരത്തെ കേന്ദ്രീകരിച്ചൊരുക്കിയ ഹിന്ദി ചിത്രമാണ് ‘ബോഡി, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ നിർമ്മിച്ച യുവ സംവിധായകന്റെ ആദ്യ ചിത്രമായ, ഒരു സബർബൻ ബ്യൂട്ടി പാർലറിലെ ബ്യൂട്ടീഷ്യനായ വിക്ടോറിയയുടെയും കുറച്ച് സ്ത്രീകൾ, ഒരു കുടുംബം, ഒരു കാമുകൻ, ഒരു കോഴി എന്നിവരാൽ നിറഞ്ഞ ഒരു ദിവസത്തെയും കഥയായ വിക്ടോറിയ. നുണകൾ ജീവിതം മാറ്റിമറിച്ച യുവാവിന്റെ കഥ രസകരമായി അവതരിപ്പിച്ച ചിത്രമായ ‘വടുസി സോമ്പി’, വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം സ്ത്രീകളുടെ ശാരീരിക സ്വയംഭരണം, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ജാതി, വർഗ്ഗം, നഗര മേധാവിത്വം, പുരുഷ കാപട്യം തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന അങ്കമ്മാൾ, ലാ കോസിന, ദി ഫ്രഷ്ലി കട്ട് ഗ്രാസ്, വെളിച്ചം തേടി, ദി ഡിവോഴ്സ്, പാത്ത്, അമേരിക്കകാട്സി, കോൺ ക്ലേവ്, എമിലിയാ തെരസ്, എന്നിവയാണ് പ്രദർശിപ്പിച്ചത്.