//
3 മിനിറ്റ് വായിച്ചു

ചികിത്സയിൽ കഴിയുന്ന യുവതിയെ ഫിസിയോ തെറാപ്പി സെന്ററിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അറ്റൻഡർ പിടിയിൽ

കാഞ്ഞിരോട് | വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന യുവതിയെ ഫിസിയോ തെറാപ്പി സെന്ററിൽ പീഡിപ്പിക്കാൻ ശ്രമിച്ച അറ്റൻഡർ പിടിയിൽ. കുടുക്കിമൊട്ട പുറവൂരിലെ ഫിസിയോ തൊറാപ്പി സെന്ററിലെ അറ്റൻഡർ ബാലകൃഷ്ണൻ (55) ആണ് മട്ടന്നൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇക്കഴിഞ്ഞ 18ന് രാവിലെ 9.30 മണിയോടെ ആയിരുന്നു സംഭവം. ഫിസിയോ തെറാപ്പി സെന്ററിൽ എത്തിയ യുവതിയെ ആണ് ചികിത്സക്കിടെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബന്ധുക്കളോട് വിവരം പറഞ്ഞതോടെ പോലീസിൽ പരാതി നൽകുക ആയിരുന്നു. കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!