സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ രാപകൽ സമരം അവസാനിപ്പിച്ചു; സമരം ഇനി ജില്ലാകേന്ദ്രങ്ങളിലേക്ക്

3 മിനിറ്റ് വായിച്ചു

സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തിവന്ന രാപകൽ സമരം അവസാനിപ്പിച്ചു. സമരം ഇനി ജില്ലകളിലേക്ക് മാറ്റും. സമരം 265 ദിവസം പിന്നിടുകയാണ്. ഇതിന് പിന്നാലെയാണ് സമരത്തിന്‍റെ രീതി മാറ്റാന്‍ തീരുമാനിച്ചത്. ആശമാരുടെ ഓണറേറിയം 21,000 രൂപയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഓണറേറിയെ 7000 രൂപയിൽ നിന്ന് 8000 രൂപയാക്കി വർധിപ്പിച്ചിരുന്നു.

ഇത് സമര നേട്ടമായിട്ടാണ് ആശാപ്രവർത്തകർ വിലയിരുത്തുന്നത്. ജില്ലകളിലേക്ക് സമരം നീട്ടിയാലും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ആശമാർ വ്യക്തമാക്കുന്നത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!