/
5 മിനിറ്റ് വായിച്ചു

വിമാനത്താവളത്തിലെ  സൗജന്യ പാർക്കിങ് ഇനി  ഇല്ല.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ സൗജന്യ വാഹന പാർക്കിങ് ഇനിയില്ല. പുതിയ തീരുമാനം ഇന്ന്  അർദ്ധരാത്രി മുതൽ നിലവിൽ വരും. 2025 മാർച്ച് 31 വരെ സ്ഥിതി തുടരും. വാഹനങ്ങൾ ടോൾ ബൂത്ത് കടന്ന് അകത്തേക്ക് പ്രവേശിച്ചതിന് ശേഷമുള്ള 15 മിനിറ്റ് സൗജന്യ പാർക്കിങ് ഒഴിവാക്കി. ഇരുചക്ര വാഹനങ്ങൾ 2 മണിക്കൂർ വരെ പാർക്ക് ചെയ്യുന്നതിന് 15 രൂപ യും പിന്നീടുള്ള ഓരോ മണിക്കൂ റിനും 10 രൂപ വീതം ഈടാക്കും. ഓട്ടോറിക്ഷകൾ ആദ്യ 2 മണി ക്കൂർ പാർക്ക് ചെയ്യുന്നതിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപയാണ് അധിക ചാർജ്.

കാർ, ജീപ്പ് തുടങ്ങിയവയ്ക്ക് ആദ്യ 2 മണിക്കൂറിന് 50 രൂപയും ശേഷം ഓരോ മണിക്കൂറും 20 രൂപ വീതവും അടയ്ക്കണം. ടെംപോ, മിനി ബസ് എന്നിവയ്ക്ക് ആദ്യ 2 മണിക്കൂറിൽ 100 രൂപ യും തുടർന്ന് ഓരോ മണിക്കൂറിലും 20 രൂപയുമാണ് കൂടുതൽ ഈടാക്കുന്നത്. ബസ് അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ആദ്യ 2 മണിക്കൂർ വരെ 120 രൂപയും പിന്നീട് ഓരോ മണിക്കൂറി നും 20 രൂപവീതം അടയ്ക്കണമെന്നും അധികൃതർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!