/

വ്യവസായ സംരംഭങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പാക്കും: മന്ത്രി എ.പി. അനിൽകുമാർ

9 മിനിറ്റ് വായിച്ചു

കണ്ണൂര്‍:കേരളത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള സ്ഥലപരിമിതി പരിഹരിക്കാൻ നിയമഭേദഗതി വരുത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പിൽ നടന്ന ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് 2027ന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.വിദേശ രാജ്യങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ കാരണം നമ്മുടെ സംസ്ഥാനത്തെ നിരവധി പേർക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഉണ്ടെന്നും ഇതിനെ മറികടക്കാൻ കേരളത്തിൽ തന്നെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തളിപ്പറമ്പ് ഹാപ്പിനസ് സ്ക്വയറിൽ നടന്ന പരിപാടിയിൽ ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. അധ്യക്ഷതനായി. 2027ൽ നടക്കുന്ന ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ മീറ്റ് കേരളത്തിന് മാതൃകയാകുമെന്നും ഇതിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും എം എൽ എ പറഞ്ഞു. കണ്ണൂർ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് പദ്ധതി വിശദീകരിച്ചു.

തളിപ്പറമ്പ് നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം, വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കൽ, പുതിയ തൊഴിലവസരങ്ങൾ ഉറപ്പാക്കൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.നഗരസഭാ ചെയർമാൻ പി.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട്, മാർക്കറ്റ്‌ഫെഡ് ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ, വ്യവസായ ഓഫീസർ ലെനിഷ്, ആർ.ഡി.ഒ. ഓഫീസ് സീനിയർ സൂപ്രണ്ട് എസ്. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. സംരംഭകർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!