ഓട്ടോറിക്ഷകൾക്ക് ടൗൺ പെർമിറ്റ് നൽകാനുള്ള തീരുമാനം ട്രാഫിക് റഗുലേറ്ററി സമിതി പുന:പരിശോധിക്കും

6 മിനിറ്റ് വായിച്ചു

കണ്ണൂർ : ഒഴിവുവന്ന കണ്ണൂർ ടൗൺ പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂനിയൻ നൽകിയ പരാതി അടുത്ത ട്രാഫിക് റഗുലേറ്ററി സമിതി യോഗത്തിൽ ചർച്ച ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ കോർപറേഷൻ സെക്രട്ടറി രേഖാമൂലം അറിയിച്ചു. ട്രാഫിക് റഗുലേറ്ററി ചെയർമാനായ കോർപ്പറേഷൻ മേയറുടെ നിർദ്ദേശാനുസരണം പരാതി ട്രാഫിക് റഗുലേറ്ററി സമിതി കൺവീനറായ അസി: കമ്മീഷണർ ഓഫ് പോലീസിന് അയച്ചു കൊടുത്തിട്ടുണ്ടെന്നും കോർപ്പറേഷൻ സെക്രട്ടറി എസ്.എ.ടി.യു കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

ഒഴിവ് വരുന്ന ടൗൺ പെർമിറ്റുകൾ 2015 ലെ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായും, നിയമ വിരുദ്ധമായും നൽകാനുള്ള ട്രാഫിക് റഗുലേറ്ററി സമിതി തീരുമാനം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജൂലായ് പതിനൊന്നിന് സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എൻ ലക്ഷ്മണൻ കോർപ്പറേഷൻ മേയർക്കും , കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!