കണ്ണൂര്:ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിച്ച് ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും . ഇരുസ്ഥാപനങ്ങളുടേയും സംയുക്തഭിമുഖ്യത്തിൽ സംഘടിപ്പിച്ച
വിജയോത്സവം ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഫുൾ എ പ്ലസ് നേടിയ പയ്യന്നൂർ പഠന കേന്ദ്രത്തിലെ പഠിതാവായ പി രമ ഓരോ പഠന കേന്ദ്രങ്ങളിൽ നിന്നും ഏറ്റവും അധികം മാർക്ക് നേടിയ പഠിതാക്കൾ, ഹയർ സെക്കൻഡറി തുല്യത വിജയിച്ച ആറ് ജനപ്രതിനിധികൾ, പരീക്ഷ വിജയിച്ച മൂന്ന് സഹോദരങ്ങൾ, രണ്ട് ഭാര്യാഭർത്താക്കന്മാർ, ഭിന്നശേഷിക്കാർ, തുല്യത അധ്യാപകർ തുടങ്ങിയവരെ ആദരിച്ചു. സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ഡോ എ പി അഹമ്മദുൾ കബീർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബോബി എണ്ണച്ചേരി,ജില്ലാ ജില്ലാ പഞ്ചായത്ത് മെമ്പർ ടി പവിത്രൻ, ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ കെ എസ് ജയദേവൻ, ജില്ലാ കോർഡിനേറ്റർ ഷാജു ജോൺ, അസിസ്റ്റന്റ് കോർഡിനേറ്റർ ടിവി ശ്രീജൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ഹയർ സെക്കൻഡറി തുല്യത അധ്യാപക സംഗമത്തിൽ ഡോ.പ്രമോദ് കെ നാറാത്ത് വിഷയാവതരണം നടത്തി.