കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച്ച മുതൽ മുഴുവൻ ബസുകളും സർവീസ് നിർത്തുമെന്ന് മുന്നറിയിപ്പ്

5 മിനിറ്റ് വായിച്ചു

കണ്ണൂർ: കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച‌ മുതൽ മുഴുവൻ ബസുകളും സർവീസ് നിർത്താൻ തീരുമാനം. ദേശീയപാത 66ലേക്കുള്ള പ്രവേശന കവാടം അടച്ചിടുകയും വാഹനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സമരം. ഒ.കെ യുപി സ്കൂളിന് സമീപം അടിപ്പാത വേണമെന്നാവശ്യം ഉന്നയിച്ചും ദേശീയപാത അതോറിറ്റിയുടെ നിഷേധാത്മക നടപടിക്കെതിരെയും പ്രതിഷേധ സൂചകമായി ഇന്നലെ മുതൽ എടക്കാട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്‌ച മുതൽ തലശ്ശേരി ഭാഗത്തേക്കുള്ള മുഴുവൻ ബസുകളും സർവീസ് നിർത്തി വയ്ക്കുമെന്ന് ബസ് ഉടമകളുടെ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ചാല ബൈപ്പാസ് വഴിയുള്ള ബസുകളും തോട്ടട വഴി കിഴുന്നപ്പാറയിലേക്ക് പോകുന്ന ബസുകളും സർവീസ് നിർത്തുമെന്നാണ് മുന്നറിയിപ്പ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!