പെരളശേരിയിൽ നടന്നത് ബോംബേറല്ല , പടക്കം പൊട്ടിയത്; ബി.ജെ.പിയും മാധ്യമങ്ങളും വ്യാജ പ്രചാരണം നടത്തുന്നുവെന്ന് സി.പി.എം

6 മിനിറ്റ് വായിച്ചു

പെരളശേരിയിൽ നടന്നത് ബോംബേറല്ലെന്നും രാഷ്ട്രീയമില്ലെന്നും സി.പി.എം പെരളശേരി ലോക്കൽ കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. ഇന്നലെ രാത്രി പത്തരയോടെ പള്ള്യത്ത് റോഡരികിലെ ഫുട്പാത്തിൽ പടക്കം പൊട്ടിച്ച സംഭവത്തെ സി.പി.എം പ്രവർത്തകർ ബോംബെറിഞ്ഞുവെന്ന നിലയിൽ ബി.ജെ.പി വ്യാജ പ്രചാരണം നടത്തുകയാണ്.  വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും മാറിയാണ് പടക്കം പൊട്ടിയത്. ഇതിനെ ബി.ജെ.പിയുടെ ഓഫീസിന് കെട്ടിടം വാടകയ്ക്ക് നൽകിയ ഉടമസ്ഥയുടെ വീടിന് നേരെ ബോംബേറിഞ്ഞുവെന്ന നിലയിലാണ് ഒരു വിഭാഗം മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സംഭവ സ്ഥലം കാണുന്ന ആർക്കും ഇതിൻ്റെ യാഥാർത്ഥ്യം വ്യക്തമാകും.

സംഭവം നടന്ന ഉടനെ ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡൻ്റ്  ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചത് സംശയാസ്പദമാണ്. തികച്ചും സമാധാന അന്തരീക്ഷം പുലരുന്ന പെരളശേരിയിൽ ജനങ്ങളുടെ സ്വൈര്യജീവിതത്തെ തകർക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. പൊലിസ് കൃത്യമായ അന്വേഷണം നടത്തി വസ്തുത പുറത്തു കൊണ്ടുവരണമെന്ന് സി.പി.എം പെരളശേരി ലോക്കൽ സെക്രട്ടറി ടി. സുനീഷ് ആവശ്യപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!