/
2 മിനിറ്റ് വായിച്ചു

ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർ മരിച്ചു

പെരുമ്പാവൂർ > പെരുമ്പാവൂരിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർ മരിച്ചു. കാഞ്ഞൂർ ആറാങ്കാവ് പൈനാടത്ത് വീട്ടിൽ ജോസിൻ്റെ മകൾ ഡോ. ക്രിസ്റ്റി ജോസ്( 44) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന പിതാവിനെ പരുക്കുകളോടെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്കൽ ഗവ.ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ക്രിസ്റ്റി ജോസ്. മാതാവ്: മേരി, സഹോദരങ്ങൾ ജെസ്റ്റി, സ്റ്റെഫിൻ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!