കണ്ണൂര്‍: ലോക ഹൃദയദിനാചരണ ജില്ലാതല ഉല്‍ഘാടനം കളക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ അഡ്വ. ടി ഒ മോഹനന് എം എല്‍ എ നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാആശുപത്രി ഐഎംഎ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. ബി സ ന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ് വിശിഷ്ടാതിഥിയായി. എ ഡി എം കെ ബാല ഗോപാലന് മുഖ്യസാന്നിദ്യമായി. ഐ എം എ പ്രസിഡണ്ട് ഡോ. രാജ്മോഹന്‍ ദിനാചരണ സന്ദേശം നല്കി.

ഡെപ്യൂട്ടി ഡിഎംഒ ഡോ പി എം ജ്യോതി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി കെ രമ്യ, ടെക്നിക്കല്‍ അസിസ്റ്റന്റ് എം ബി മുരളി, ജില്ലാ നഴ്സിംഗ് ഓഫീസര്‍ പി വിനോദിനി ജില്ലാ എഡുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ വി എ ഷബീര്‍ എന്നിവര്‍ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി, സി പി ആര് , ചോക്കിംഗ് മറ്റ് അടിയന്തിര പ്രഥമിക ശുശ്രൂഷാ രീതികള്‍ സംബന്ധിച്ച് പരിശീലനവും ക്ലാസുകളും നടന്നു. ഡോ. സുല്‍ഫിക്കര്‍ അലി, ഡോ ലത, ഡോ മഞ്ജുഷ, ഡോ സുമിന്‍, ഡോ. ജിതിന്, ഡോ. അബുബക്കര്‍ എന്നിവര്‍ നേതൃത്വം നല്കി. നിര്‍ണ്ണായ സന്ദര്‍ഭങ്ങളില്‍ സി പി ആര് നല്കി ജീവന് രക്ഷിച്ചവരെ പരിപാടിയില്‍ ആദരിച്ചു.