ലോക റാബീസ് ദിനചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ ഷബീന അധ്യക്ഷയായി. നാഷണല്‍ ഹെല്‍ത്ത് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍കുമാര്‍ ദിനചാരണ സന്ദേശം വായിച്ചു. ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ. കെ.സി സച്ചിന് പേവിഷ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്കി. ജില്ലാ ആരോഗ്യ വകുപ്പ് തയ്യാറാക്കിയ കുട്ടികളെ ശ്രദ്ധിക്കൂ എന്ന പോസ്റ്റര്‍ പ്രകാശനം അഡ്വ. ബിനോയ് കുര്യന് സ്കൂള്‍ ഹെഡ് മിസ്ട്രെസ് കെ.വി ജീന ടീച്ചര്‍ക്ക് കൈമാറി. സ്കൂള്‍ കുട്ടികള്‍ക്കായി റാബീസ് ബോധവല്‍ക്കരണ ലഘു ലേഖകളും വിതരണം ചെയ്തു.

അഴീക്കോട് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ധന്യ ഉണ്ണികൃഷ്ണന്, ടെക്നിക്കല്‍ അസിസ്റ്റന്റ് എം.ബി മുരളി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മാസ്സ് മീഡിയ ഓഫീസര്‍ വി.കെ ഷബീര്‍, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മാസ്സ് മീഡിയ ഓഫീസര്‍ ടി. സുധീഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.