സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് ഇന്ത്യാക്കാരായ 42 പേർക്ക് ദാരുണാന്ത്യം.

4 മിനിറ്റ് വായിച്ചു

റിയാദ്:സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് ഇന്ത്യാക്കാരായ 42 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ടത് ഹൈദരാബാദ് സ്വദേശികളാണെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബസ് മുഫ്രിഹത്തിന് സമീപം ഡീസൽ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്.മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കൂട്ടിയിടിയുടെ ആഘാതം ഗുരുതരമായിരുന്നു. ഇത് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുത്തുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്യാൻ കാരണമായി. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version