/

കണ്ണൂർ ആസ്റ്റർ മിംസ് സംഘടിപ്പിച്ച ഷീ റൈഡ് ബൈക്ക് റാലി ശ്രദ്ധേയമായി

6 മിനിറ്റ് വായിച്ചു

കണ്ണൂർ : സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായുള്ള പിങ്ക് മാസാചരണത്തോടനുബന്ധിച്ച് കണ്ണൂർ ആസ്റ്റർമിംസ് ഷീ റൈഡ് ബൈക്ക് റാലി സംഘടിപ്പിച്ചു. ക്ലബ് എഫ് എം , കേരള ഗ്രാമീണ ബാങ്ക്, വിസ്മയ് ഇന്റിമേറ്റ്സ് എന്നിവരുടെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചത്. സ്തനാർബുദത്തെ കുറിച്ചുള്ള അവബോധം സ്ത്രീകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തിയത്.ചലച്ചിത്ര താരം അനഘ നാരായണൻ ഷീ റൈഡിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ആസ്റ്റർ മിംസ് കണ്ണൂർ സി.എം.എസ് ഡോ. മുരളി ഗോപാൽ, എച്ച്.ഒ.ഡി & സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജി വിഭാഗം ഡോ. മനുപ്രസാദ്, കേരള ഗ്രാമീണ ബാങ്ക് ചീഫ് മാനേജർമാരായ മനീഷ് കുമാർ ആർ, ദിബിൻ കുമാർ കെ, മാതൃഭൂമി കണ്ണൂർ റീജിയണൽ മാനേജർ ജഗദീഷ് ജി, ക്ലബ് എഫ് എം റേഡിയോ സൊല്യൂഷൻസ് ഡെപ്യൂട്ടി ചീഫ് മാനേജർ ദീപാങ്കുരൻ, ക്ലബ് എഫ്.എം കണ്ണൂർ പ്രോഗ്രാം മാനേജർ ദേവേശൻ, ആർജെ നമീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സിആർഎഫ് വുമൺ ഓൺ വീൽസ് തുടങ്ങി നിരവധി വനിതാ റൈഡർമാർ റാലിയിൽ പങ്കെടുത്തു. കണ്ണൂർ മിംസിൽ ആരംഭിച്ച റാലി നടാൽ, തോട്ടട , താഴെ ചൊവ്വ, മേലേചൊവ്വ, പള്ളിക്കുന്ന് വഴി, പയ്യാമ്പലം ബീച്ചിൽ അവസാനിപ്പിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version