/

കണ്ണൂർ ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം; പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

5 മിനിറ്റ് വായിച്ചു

കണ്ണൂർ: ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) ഒരുക്കുന്നത്. മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതൽകൂട്ടാകുന്ന രീതിയിലാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നത്.

ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും അതുവഴി സർക്കാർ സംവിധാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് നേടുന്നതിനും ഡിസിഐപി വഴി ഒരുക്കും. നാല് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. പ്രായപരിധി 2026 ഒക്ടോബർ 1 ന് 30 വയസ്സ് കവിയരുത്. താത്പര്യമുള്ളവർ https://tinyurl.com/dcipknrbatch8 എന്ന ലിങ്ക് വഴി അപേക്ഷിക്കണം.
അവസാന തീയതി ഒക്ടോബർ 31.കൂടുതൽ വിവരങ്ങൾക്ക് 9497715811, 0497-2700243 നമ്പറുകളിലോ dcknr.ker@nic.in എന്ന ഇമെയിലിൽ വിലാസത്തിലോ ബന്ധപ്പെടാം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version