/

പോക്സോ കേസിൽ 69 കാരന് 12 വർഷം കഠിന തടവും പിഴയും Read more: https://www.deshabhimani.com/news/kerala/rape-accused-in-pocso-case-gets-12-years-rigorous-imprisonment/1101776

4 മിനിറ്റ് വായിച്ചു

ആലപ്പുഴ> പതിനൊന്നുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ 69 കാരന് പന്ത്രണ്ടു വർഷം കഠിന തടവും പിഴയും. മുഹമ്മ താമരപള്ളി മോഹൻദാസി(69) നെയാണ് ആലപ്പുഴ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ആഷ്കെ  ബാൽ ശിക്ഷിച്ചത്. 12 വർഷം കഠിനതടവിനു  പുറമേ 70,000- രൂപ പിഴഅടയ്‌ക്കണം. പിഴയടയ്‌ക്കാത്ത പക്ഷം ഒരു വർഷം കൂടുതൽ തടവ്  അനുഭവിക്കണം.  പിഴയടച്ചാൽ തുകയിൽ 50,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും വിധിച്ചു.

മുഹമ്മ പോലീസ്  2017 ൽ രജിസ്റ്റർ ചെയ്തതാണ്‌ കേസ്‌. കുട്ടി പഠിത്തത്തിൽ ഏകാഗ്രത കാണിക്കാതിരുന്നത് ശ്രദ്ധിച്ച  അദ്ധ്യാപകർ കൂട്ടിയോടു കാര്യങ്ങൾ ചോദിച്ചറിഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.  തന്റെ   കടയിൽ വച്ചാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഹാജരായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!