പുതിയങ്ങാടിയിൽ പാചക വാതക സിലിൻഡർ ചോർച്ച; 4 ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു

3 മിനിറ്റ് വായിച്ചു

പഴയങ്ങാടി : പുതിയങ്ങാടിയിൽ പാചക ഗ്യാസ് സിലിൻഡർ ലീക്കായി നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. രണ്ടാളുടെ നില ഗുരുതരമാണ്. പുതിയങ്ങാടി ഹാർബറിന് സമീപത്തെ കോർട്ടേഴ്സിൽ നിന്നാണ് അപകടം. ഇന്ന് രാവിലെ ഭക്ഷണം പാകം ചെയ്യാൻ വേണ്ടി പോയപ്പോൾ ഗ്യാസ് സിലിൻഡർ ലീക്കായാണ് തീ പടർന്നത്. പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചിട്ടുണ്ട്. പൊള്ളലേറ്റ രണ്ടു പേർ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!