പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 21-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് നവംബർ 19-ന് തുക ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. ഏകദേശം 8.5 കോടിയോളം ഗുണഭോക്താക്കൾക്ക് ഒരു ഗഡു 2,000 രൂപ അക്കൗണ്ടിൽ എത്തും. ഇരുപത് ഗഡുക്കളാണ് കേന്ദ്ര സർക്കാർ ഇതുവരെ നൽകിയത്.
സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കർഷകർക്കും അവരുടെ അക്കൗണ്ടിൽ പണം ക്രെഡിറ്റ് ചെയ്യുമ്പോൾ സ്റ്റാറ്റസ് ട്രാക്ക് പരിശോധിക്കാൻ കഴിയും.
2 മിനിറ്റ് വായിച്ചു