കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ‘ഒരു വിദ്യാലയം ഒരു കല’ പദ്ധതിയുടെ സ്‌കൂള്‍ തല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന നിര്‍വഹിച്ചു. പടിയൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം ബോബി എണ്ണച്ചേരിയില്‍ അധ്യക്ഷനായി.

തളിപ്പറമ്പ് നോര്‍ത്ത് ബി ആര്‍ സി യിലെ അധ്യാപിക കെ ബിന്ദു ക്ലാസ്സ് അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ കെ പ്രേമരാജന്‍, ഹെഡ്മാസ്റ്റര്‍ വി വി സുരേഷ് കുമാര്‍, പി ടി എ പ്രസിഡന്റ് എ രാജീവന്‍, പി ടി എ വൈസ് പ്രസിഡണ്ട് എം മുരളീധരന്‍, മദര്‍ പി ടി എ പ്രസിഡന്റ് സൗമിനി ബാബു, സീനിയര്‍ അസിസ്റ്റന്റ് രതീഷ്, സ്റ്റാഫ് സെക്രട്ടറി ആതിര, കലാധ്യാപകന്‍ കെ രമിത്ത് എന്നിവര്‍ സംസാരിച്ചു.