കണ്ണൂര്‍: ഇരിണാവ് ചേനാങ്കില് ലിങ്ക് റോഡിന്റെ ഉദ്ഘാടനം എം വിജിന് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് ബബിത കുമാരി ചടങ്ങില്‍ അധ്യക്ഷയായി.

കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.പി താഹിറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി.വി പവിത്രന്, കല്ല്യാശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പ്രദീപന്, മുന്‍ കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. സുധാകരന്, ഗ്രാമപഞ്ചായത്ത് അംഗം കെ. രേഷ്മ, എം ബാലകൃഷ്ണന്,ടി ചന്ദ്രന്,കെ ബാലന് തുടങ്ങിയവര്‍ സംസാരിച്ചു.