//
3 മിനിറ്റ് വായിച്ചു

ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ | കണ്ണപുരത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇരിണാവ് സ്വദേശി ഷഹ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9 മണിയോടെ ആണ് അപകടം. സ്‌കൂട്ടറും ബുള്ളറ്റും തമ്മിലാണ് കൂട്ടിയിടിച്ചത്.

സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഷഹയാണ് മരിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീഴുക ആയിരുന്നു. ഉടന്‍ തന്നെ മരിച്ചു. പാപ്പിനിശ്ശേരി ഹിദായത്ത് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. നാറാത്ത് സ്വദേശി ഷിറാസ് – ഹസീന ദമ്പതികളുടെ മകളാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!