കണ്ണൂർ നഗരത്തിൽ മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ. തയ്യിൽ സ്വദേശി ആരിഫ്, മരക്കാർ കണ്ടി സ്വദേശിനി അപർണ എന്നിവരാണ് 2.9 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.

നഗരത്തിലെ ലോഡ്ജിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനുമോഹനും സംഘവും നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. യുവതി നേരത്തെയും മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരുന്നു.