ഭാര്യയെ പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമം; ഭർത്താവ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ

7 മിനിറ്റ് വായിച്ചു

ചെറുപുഴ : രാത്രി കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന ഭാര്യയെ പെട്രോൾ ഒഴിച്ച്തീകൊളുത്തി അപായപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന് ഗുരുതരമായി പൊള്ളലേറ്റു. ഭാര്യയുമായി പിണങ്ങി കഴിയുന്ന പാണത്തൂർ നെല്ലിക്കുന്നിലെ ജോസഫ് (65)നാണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഇയാൾ പെട്രോളുമായി രാത്രിയിൽ നെല്ലിക്കുന്നിലെ വീട്ടിലെത്തുകയും ഭാര്യ സിസിലിയും പേരക്കുട്ടിയും ഉറങ്ങുന്ന മുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനിടെ ഓടാൻ ശ്രമിച്ചപ്പോഴാണ് പെട്രോളിൽ നിന്നും തീ പടർന്ന് ഇയാൾക്ക് പൊള്ളലേറ്റത്. ഈ സമയം മകൻ ഷാജിയും ഭാര്യയും വീട്ടിലുണ്ടായിരുന്നു.

ബഹളം കേട്ട് ഓടികൂടിയ നാട്ടുകാർ ഉടൻ രാജപുരം പോലീസിൽ വിവരമറിയിക്കുകയും പോലീസിൻ്റെ സഹായത്തോടെ പൊള്ളലേറ്റ ജോസഫിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും ഗുരുതരമായതിനാൽ പുലർച്ചെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു തീവെപ്പിൽ കിടപ്പുമുറിയിലെ കിടക്കയും മറ്റു സാധനങ്ങളും കത്തിനശിച്ചിരുന്നുവെങ്കിലും വീടിന് മുഴുവൻ തീപ്പിടിച്ചില്ല

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!