/

ബീക്കണ്‍ ടൗണ്‍ ബേസ്‌ലൈന്‍ സര്‍വേ പൂര്‍ത്തിയായി

7 മിനിറ്റ് വായിച്ചു

 

കൂത്തുപറമ്പ്:പാട്യം പഞ്ചായത്തിലെ ബീക്കണ്‍ ടൗണ്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ ബേസ്‌ലൈന്‍ സര്‍വേ പൂര്‍ത്തിയായി. പദ്ധതിപ്രദേശമായ കൊട്ടയോടിയിലെ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മസേനയുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തിയത്.ശുചിത്വവും മാലിന്യസംസ്‌കരണവും മെച്ചപ്പെടുത്തി വൃത്തിയുള്ളതും സുസ്ഥിരവുമായ മാതൃകാ ടൗണ്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യസംസ്‌കരണത്തിലെ ജനപങ്കാളിത്തം വര്‍ധിപ്പിക്കുക, പൊതുസ്ഥലങ്ങളുടെ ശുചിത്വവും സൗന്ദര്യവും ഉറപ്പാക്കുക, ആരോഗ്യകരമായ ജീവിതപരിസരം ഒരുക്കുക എന്നിവയിലൂടെ പ്രദേശവാസികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കാനും പദ്ധതി ലക്ഷ്യമിടുന്നു.പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്യുന്നതിനുള്ള അടിസ്ഥാന വിവരങ്ങളാണ് സര്‍വേയിലൂടെ ശേഖരിച്ചത്. സര്‍വേ വിവരങ്ങള്‍ ഹരിതകര്‍മ സേനാംഗങ്ങളില്‍നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീപ് കുമാര്‍ ഏറ്റുവാങ്ങി.സെക്രട്ടറി ജോയിസ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് പി ബീന, അസിസ്റ്റന്റ് സെക്രട്ടറി ശ്രീജ എസ് പുത്തന്‍പുരയില്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ബാബു എന്നിവര്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version