ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറിക്ക് വധഭീഷണി; പ്രതി അറസ്റ്റില്‍

5 മിനിറ്റ് വായിച്ചു

ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി പയ്യാവൂര്‍ കോയിപ്രയിലെ മതിലകത്ത് അരുണ്‍ തോമസിനെയും കുടുംബത്തെയും സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയതിന് പയ്യാവൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എറണാകുളം എടവനക്കാട് സ്വദേശി വടക്കേ വീട്ടില്‍ സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് സാലിഹിനെയാണ് പയ്യാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പയ്യാവൂര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ട്വിങ്കിള്‍ ശശിയുടെ നേതൃത്വത്തില്‍ പയ്യാവൂര്‍ എസ്‌ഐ മുഹമ്മദ് നജ്മി, എഎസ്‌ഐ കെ.വി. പ്രഭാകരന്‍ എന്നിവരാണ് എറണാകുളം ഞാറക്കലില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version