കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ കെട്ടിടം തകര്‍ന്ന് വീണു. ക്ലോക്ക് ടവര്‍ ആണ് തകര്‍ന്ന് രണ്ടാം പ്ലാറ്റ്ഫോമില്‍ വീണത്. ട്രെയിന്‍ ഗതാഗതം താല്കാലികമായി നിര്‍ത്തിവെച്ചു. കെട്ടിടം തകര്‍ന്ന് വീണ ഭാഗത്ത് യാത്രക്കാര്‍ ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. രാവിലെയാണ് സംഭവം. കാലപ്പഴക്കം മൂലമാണ് കെട്ടിടം തകര്‍ന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. രണ്ടാം പ്ലാറ്റ്ഫോമില്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു.

പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയിലേക്കാണ് കെട്ടിടം തകര്‍ന്ന് വീണത്. പ്ലാറ്റ്ഫോമില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരുക്ക് ഏല്‍ക്കാതിരുന്നത് ആശ്വാസമായി. വൈദ്യുതി ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് 1, 2, 3 പ്ലാറ്റ്ഫോമുകളിലെ വൈദ്യുതി ഓഫാക്കി. കനത്ത മഴയെ തുടര്‍ന്നാണ് കാലപ്പഴക്കം വന്ന കെട്ടിടം തകര്‍ന്ന് വീണതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.