ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ലിഗമെൻ്റ് ഇഞ്ചുറി ഉണ്ടാവാമെന്ന് എക്സ് റേ ഫലം. പന്തിൻ്റെ കാലിൻ്റെ എക്സ് റേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഇടത് കാൽമുട്ടിൻ്റെ ലിഗമെൻ്റിനാണ് പരുക്ക്. താരത്തിൻ്റെ പുറത്ത് പൊള്ളലുണ്ട്. താരത്തിന്റെ നെറ്റിയും ഇടത് കണ്ണിലും പരുക്കേറ്റിട്ടുണ്ട്. ഷഭ്…
കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നായയുടെ കടിയേറ്റത്. മൂന്നുപേരും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് നേരത്തെയും പല…
ഗവർണർമാർ സംസ്ഥാന ഭരണത്തിൽ കടന്നു കയറുന്നത് വഴി ബി.ജെ.പി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന കർഷക തൊഴിലാളി യൂണിയൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോർപറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഭരണം നടത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. രാജ്യത്തെ 82 ശതമാനം തൊഴിലാളികൾക്കും…
ചന്ദനക്കുറി തൊടുന്നവര്‍ വിശ്വാസികളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അവരെ ഉൾക്കൊള്ളിക്കുന്ന നിലപാടാണ് പാർട്ടിക്കുള്ളത്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല, വര്‍ഗീയവാദികള്‍ക്ക് വിശ്വാസവുമില്ല. പല കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട് മൃദുഹിന്ദുത്വമാണെന്നും എം.വി. ഗോവിന്ദന്‍. മൃദുഹിന്ദുത്വംകൊണ്ട് ബി.ജെ.പിയെ നേരിടാനാകില്ലെന്നും ഗോവിന്ദന്‍ കൊച്ചിയില്‍ പറഞ്ഞു. കോൺഗ്രസ് ബി.ജെ.പിയുടെ ബി…
സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റിൽ പങ്കെടുക്കാൻ എൽ.ഡി.എഫ് കൺവീനര്‍ ഇ.പി. ജയരാജൻ തിരുവനന്തപുരത്തേക്ക്. നാളെ രാവിലെയോടെ അദ്ദേഹം തലസ്ഥാനത്തെത്തും. തിരുവനന്തപുരത്തേക്ക് പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഇ.പി. ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി ചിരിയിലൊതുക്കി. നാളത്തെ സംസ്ഥാന സെക്രട്ടറിയറ്റിൽ കാര്യങ്ങൾ വിശദീകരിക്കും. മുൻ എം.ഡി കെ.പി. രമേഷ്…
കൊല്ലം ശാസ്താംകോട്ട ടൗണിൽ പെൺകുട്ടികൾക്ക് ആൽത്തറയിൽ ഇരിക്കാൻ വിലക്ക് ഏർപ്പെടുത്തി ബോർഡ്. ദിവസങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ബോർഡ് ആണ് വിവാദമായത്. എന്നാൽ എതിർപ്പ് പ്രകടിപ്പിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തെത്തി. ആൽത്തറയിൽ ഇരുന്ന് പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ പെൺകുട്ടികൾക്ക് ഒപ്പം അൽത്തറയിൽ ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ…
അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനെ സംരക്ഷിക്കാൻ ഇടപെട്ടെന്ന ആരോപണം തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി. ആരോപണം വിശ്വാസമില്ലാത്തതാണെന്ന് തെളിഞ്ഞു. ഈ വിഷയം പാർട്ടി ചർച്ച ചെയ്തു. പാണക്കാട് തങ്ങളുമായി സംസാരിച്ചു. വളരെ വിചിത്രമായ വെളിപ്പെടുത്തലാണ്. വെളിപാടിന്‍റെ കാരണത്തെകുറിച്ച് താൻ ആലോചിച്ചു. ഇതിന്‍റെ പിന്നിൽ എന്തോ…
ന്യൂനപക്ഷത്തോടൊപ്പം ഭൂരിപക്ഷ സമുദായത്തെയും ഒപ്പം നിർത്തണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെ. മുരളീധരൻ എം.പി. ഹിന്ദുക്കളുടെ ഹോള്‍സെയില്‍ അവകാശം ബി.ജെ.പിക്കില്ലെന്ന് മുരളീധന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുത്വത്തെ ബി.ജെ.പിക്ക് വിട്ടു…
സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം തയാറാക്കി പൊലീസ്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളാണുള്ളത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണസംഘത്തിന്‍റെ പിടിവളളി. ഇലന്തൂർ നരബലിയിൽ എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.…
സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിനെ ആയുധങ്ങളുമായാണ് കസ്റ്റഡിയിലെടുത്തത്. മുന്‍ നേതാക്കളുടെയും ബന്ധുക്കളുടെയും മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പി.എഫ്.ഐ യൂണിഫോമുകളും എൻ.ഐ.എ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്…