അന്വേഷണ സംഘം പലവഴിക്ക്​; പുന്നോൽ ഹരിദാസൻ കൊലക്കേസിലെ രണ്ട്​ പ്രതികൾ ഇപ്പോഴും കാണാമറയത്ത്​

ബി.ജെ.പി. മണ്ഡലം തല നേതാക്കൾ വരെ കുറ്റാരോപിതരായി ജയിലിൽ കഴിയുന്ന കൊലപാതകക്കേസന്വേഷണം മാസം പത്ത് പിറന്നിട്ടും ഇനിയും പൂർത്തിയാക്കാനായില്ല. സി.പി.എം.പ്രവർത്തകൻ പുന്നോൽ താഴെ വയൽ ശ്രീ മുത്തപ്പൻ വീട്ടിൽ ഹരിദാസനെ (54) കൊലപ്പെടുത്തിയ കേസിലാണ് അലംഭാവം. ചുമതലയുള്ള അന്വേഷണ സംഘം സ്ഥലം മാറ്റത്തെ തുടർന്ന്…

/

വാഗ്​ദാനത്തിൽ നിന്നും മുഖ്യമന്ത്രി പിന്മാറി; പിണറായിക്കെതിരെ ഗഡ്​കരി

കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് നിർമിക്കാൻ 100 കോടി രൂപയാണ് ചെ​ലവെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി പറഞ്ഞു. റോഡ് നിർമാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ തുകയുടെ 25 ശതമാനം നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാഗ്​ദാനം ചെയ്തിരുന്നു. പിന്നീട് ഈ വാഗ്​ദാനത്തിൽ നിന്നും അദ്ദേഹം…

/

തിരുവനന്തപുരത്ത്​ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു

തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശി സിന്ധു (50) ആണ് മരിച്ചത്. നന്ദിയോട് സ്വദേശി രാജേഷിനെ (46) പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക്…

//

വിഷ്ണുപ്രിയ കൊലക്കേസ്​: അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

പ്രണയ നിരാശ പകയിൽ പാനൂർ മൊകേരി വള്ളിയായിലെ കണ്ണച്ചാൻ കണ്ടി വിഷ്ണുപ്രിയയെ (22) വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ അന്വേഷണം പൂർത്തിയാക്കിയ പൊലിസ് തലശ്ശേരി എ.സി.ജെ.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ സംഘത്തലവൻ പാനൂർ സി.ഐ എം.പി. ആസാദാണ് അറും കൊല സംഭവം നടന്ന്…

/

ബന്ദിപ്പുരിൽ 12 മണിക്കൂർ രാത്രികാല ഗതാഗത നിരോധനത്തിന്‌ നീക്കം

കോഴിക്കോട്‌ – മൈസൂർ ദേശീയപാത 766 ൽ ബന്ദിപ്പുർ മേഖലയിൽ രാത്രികാല ഗതാഗത നിരോധനത്തിന്‍റെ സമയം നീട്ടാൻ നീക്കം. ഇന്നലെ ഇതേ പാതയിൽ ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കർണാടക വനം വകുപ്പ് അധികൃതർ പറഞ്ഞു. നിലവിൽ രാത്രി…

/

‘എന്‍റെ പുസ്തകം എന്‍റെ വിദ്യാലയം’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളുടെയും പുസ്തകം പ്രസിദ്ധീകരിക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കലാലയങ്ങളെയും ഉൾപ്പെടുത്തിയാണ്‌ പദ്ധതിയെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.പി. ദിവ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ വിദ്യാലയങ്ങളുടേതായി ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങൾ പ്രസിദ്ധീകൃതമാവും. ഇതിലൂടെ അമ്പതിനായിരത്തിലധികം വിദ്യാർഥികൾ എഴുത്തുകാരാവും. ആയിരത്തി…

/

പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചു; സി.ഐയ്‌ക്കെതിരെ കേസ്‌

പോക്സോ കേസ് പ്രതിയായ 27കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സി.ഐയ്ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം അയിരൂർ സി.ഐയായിരുന്ന ജയസനിലിനെതിരെയാണ് കേസെടുത്തത്. കേസ് ഒതുക്കാൻ ജയസനിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണം ഉണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 27കാരനെ രണ്ടുമാസം മുൻപാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.…

/

ആലപ്പുഴയിൽ ദുർമന്ത്രവാദത്തിനിരയായ യുവതി നേരിട്ടത് ക്രൂരമർദനം

ആലപ്പുഴ നൂറനാട് ദുർമന്ത്രവാദത്തിനിരയായ യുവതി നേരിട്ടത് ക്രൂര മർദ്ദനം. മന്ത്രവാദികൾ തന്നെ വാൾ ഉപോയോഗിച്ച് കുത്താൻ ശ്രമിച്ചതായി യുവതി പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ‘ഇവരെന്നെ കട്ടിലിൽ ഇരുത്തി ഓരോന്ന് ചോദിച്ചു. ഞാൻ ഞാൻ തന്നെയാണെന്ന്. ഞാനല്ലാതെ വേറെ…

/

ശബരിമല; ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ ഇന്ന് അവലോകനയോഗം

ശബരിമല തീർത്ഥാടനം അവലോകനം ചെയ്യാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ പമ്പയിൽ ഇന്ന് അവലോകനയോഗം ചേരും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും ഇന്ന് പമ്പയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തും. തീർത്ഥാടനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ റാന്നിയിൽ മന്ത്രി…

/

നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും

2023ലെ നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. ആവശ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നയപ്രഖ്യാപനം എപ്പോള്‍ നടത്തണമെന്ന് പിന്നീട് തീരുമാനിക്കും. ബജറ്റിന് മുന്‍പ് നയപ്രഖ്യാപനം ഇല്ലെങ്കിലും അതിന് ശേഷം വേണ്ടിവരും. ജനുവരി പകുതിയോടെ ആരംഭിക്കുന്ന…

/