ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
രാജ്യത്തെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ എൻ.ഐ.എ റെയ്ഡ്. അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ഇരുപതോളം സ്ഥലങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ആറ് ഗുണ്ടാതലവന്മാരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേന്ദ്രഏജന്‍സിയുടെ നടപടി. ഗുണ്ടാതലവന്മാരെ…
കേരള വികസനത്തിന് ഏറെ സഹായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന നടപടികളില്‍ നിന്ന് സമരക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിന്‍റെ വികസനത്തിന് പ്രധാനപ്പെട്ടതാണ് പശ്ചാത്തല മേഖലയിലെ വികസനം. അതില്‍ സുപ്രധാനമായ സ്ഥാനമാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്. ലോകത്തിന്‍റെ തുറമുഖ…
പത്തനംതിട്ടയിൽ മകളെ പീഢിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി…
ആനാവൂർ നാരായണൻ നായരെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒന്നാം പ്രതി കെ.എസ്.ആർ.ടി.സി ബി.എം.എസ് യൂണിയൻ ജനറൽ സെക്രട്ടറിയെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. കെ.എൽ. രാജേഷിനെയാണ് പിരിച്ചു വിട്ടുകൊണ്ട് കെ.എസ്.ആർ.ടി.സി ഉത്തരവിറക്കിയത്. കൊലപാതക കേസിൽ രാജേഷിനെ നെയ്യാറ്റിൻകര കോടതി ശിക്ഷിച്ചിരുന്നു. ആനാവൂർ…
സർക്കാർ കെ. റെയിലിൽ നിന്ന് പിൻമാറിയിട്ടില്ലെന്ന് റവന്യുമന്ത്രി കെ. രാജൻ. പദ്ധതിയിൽ നിന്ന് പിൻമാറിയതായുള്ള ഉത്തരവ് ഇല്ല. ഭൂമി ഏറ്റെടുക്കൽ നടപടി റെയിൽവേയുടെ അന്തിമ അനുമതി കിട്ടിയ ശേഷം മതി എന്ന നിലപാടിലാണ് ഉത്തരവിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ കെ. റെയിലിൽ നിന്ന് പിൻമാറിയിട്ടില്ല.…
വിഴിഞ്ഞം സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അഭിപ്രായ ഐക്യമില്ലാതെ പിരിഞ്ഞു. സംഘര്‍ഷം വ്യാപകമാകാതിരിക്കാന്‍ പൊതുതീരുമാനമുണ്ടായെന്ന് മന്ത്രി ജി.ആര്‍. അനില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സമരസമിതി ഒഴികെ എല്ലാവരും പിന്തുണച്ചെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സമരസമിതി ഒറ്റപ്പെട്ടു. പരുക്കേറ്റവരെ…
വിഴിഞ്ഞം സമരസമിതി വെടിവയ്‌പ്പുണ്ടാകാൻ ആഗ്രഹിക്കുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. മത്സ്യത്തൊഴിലാളികളെ ആകെ തിരിച്ചിവിടുന്ന കുബുദ്ധിയാണ് പ്രവർത്തിക്കുന്നത്. മത്സ്യത്തൊഴിലാളികളെയും മറ്റുള്ളവരെയും തമ്മിലടിപ്പിക്കാൻ മാത്രമേ വൈദികരുടെ നിലപാട് സഹായിക്കുകയുള്ളൂ. സമവായ ചർച്ചകളിൽ അതിരൂപത ഒളിച്ചുകളിച്ചെന്നും ഏതോ ശക്തിയുടെ പ്രേരണയിൽ സമരം നീട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നും…
സിൽവർലൈൻ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക് പുനർ വിന്യസിക്കും. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയിരുന്നത് പതിനൊന്ന് യൂണിറ്റുകളെയായിരുന്നു.…
വിഴിഞ്ഞം പദ്ധതി പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി ഗ്രൂപ്പ്. കേരള പൊലീസിന് അക്രമം തടയാൻ സാധിക്കുന്നില്ല. വലിയ ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നു. സമരക്കാർക്ക് സ്വന്തം നിയമമാണ്. സർക്കാരിനും കോടതിക്കും പൊലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പൊലീസ് നിഷ്ക്രിയമാണ്. വിഴിഞ്ഞം കേസ് വെള്ളിയാഴ്ച…
എളയാവൂർ സി.എച്ച്.സെന്‍ററിന്‍റെ അകത്തളങ്ങളിൽ ഇനി ഇത്താ… എന്ന വിളിയില്ല. ഈ നീട്ടി വിളിയുടെ ഉടമ എല്ലാവരുടെയും വാസുവേട്ടൻ യാത്രയായി…. മറ്റൊരു ലോകത്തേക്ക്. 13 വർഷമായി സി.എച്ച്. സെന്‍ററിന്‍റെ ദിനരാത്രങ്ങൾക്കൊപ്പം ജീവിച്ച വാസുവേട്ടന്‍റെ വേർപാട് നൊമ്പരപ്പെടുത്തുന്ന അനുഭവമായി അദ്ദേഹത്തെ അറിയുന്ന എല്ലാവർക്കും. ഇവിടെയുള്ളവർക്കും ഇവിടം സന്ദർശിക്കുന്ന…