തീ പാറുന്ന കാറുമായി റോഡില്‍; യുവാവിന് കിളി പാറുന്ന പിഴയിട്ട് എംവിഡി

തീ പാറുന്ന കാറുമായി റോഡിലിറങ്ങിയ യുവാവിനെതിരെ ഗതാഗതവകുപ്പ് നടപടി. കാറിന്റെ പുകക്കുഴലില്‍ തീ വരുന്ന സംവിധാനം ചേര്‍ത്ത യുവാവിന് 44,250 രൂപ എംവിഡി പിഴയിട്ടു. അനധികൃത മോഡികൂട്ടലിനാണ് വെന്നിയൂര്‍ സ്വദേശിയായ വാഹന ഉടമയില്‍ നിന്നും മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്മെന്റ് വിഭാഗം അധികൃതര്‍ പിഴ ഈടാക്കിയത്.…

/

‘ദേവികുളം സബ് കളക്ടർ തെമ്മാടിയാണ്’; അധിക്ഷേപ പരാമർശവുമായി എം എം മണി

ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയ്ക്കെതിരെ അധിക്ഷേപ പ്രസം​ഗവുമായി ഉടുമ്പൻചോല എംഎൽഎ എംഎം മണി. ദേവികുളം സബ് കളക്ടർ തെമ്മാടിയാണെന്നായിരുന്നു എംഎൽഎയുടെ അധിക്ഷേപം. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടാകുമ്പോൾ സബ് കളക്ടർ അത് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും…

/

‘അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫണ്ടല്ല’; വിജിലന്‍സ്

മുന്‍ എംഎല്‍എ കെ എം ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം തെരഞ്ഞെടുപ്പ് ഫണ്ടല്ലെന്ന് വിജിലന്‍സ്. വീട്ടില്‍ നിന്ന് പിടികൂടിയ 47.35 ലക്ഷം രൂപ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള കെ എം ഷാജിയുടെ ഹര്‍ജിയില്‍ വിജിലന്‍സ് പ്രത്യേക ജഡ്ജി ടി മധുസൂദനന്‍ വാദം കേട്ടു. വിശദമായ…

//

ഒരു സ്വര്‍ണ ബിസ്‌ക്കറ്റും, അഞ്ച് സ്വര്‍ണക്കട്ടികളും; കെഎസ്ആര്‍ടിസി ബസില്‍ നിന്ന് കളഞ്ഞുകിട്ടിയത് 18 ലക്ഷത്തിന്റെ സ്വര്‍ണം

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് 18 ലക്ഷം രൂപയുടെ സ്വര്‍ണം കളഞ്ഞുകിട്ടി. തൃശൂരില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് 395 ഗ്രാം സ്വര്‍ണം അടങ്ങിയ പൊതി കണ്ടെത്തിയത്. ഒരു സ്വര്‍ണബിസ്‌ക്കറ്റും അഞ്ച് സ്വര്‍ണക്കട്ടികളുമാണ് പാക്കറ്റില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെട്ട ബസ്…

/

കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത് പദവിയൊഴിയുന്നു

കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത് പദവിയൊഴിയുന്നു. നേതൃത്വത്തിന് ഇന്ന് തന്നെ കത്തു നല്‍കും.പ്രത്യേക പതിപ്പ് പ്രകാശനച്ചടങ്ങിനിടെ എ.കെ.ആന്റണിയുടെ സാന്നിധ്യത്തില്‍ അഭിജിത്ത് തീരുമാനം പ്രഖ്യാപിക്കും. 2017ലാണ് അഭിജിത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ചുമതലയേറ്റത്. രണ്ടു വര്‍ഷമായിരുന്നു കാലാവധി. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പുന:സംഘടന നടക്കാത്തതില്‍…

//

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പിറകോട്ടെടുത്ത ബസിന്റെ മുൻചക്രം കാലിലൂടെ കയറിയിറങ്ങി; യുവതിക്ക് ഗുരുതര പരിക്ക്

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പിറകോട്ട് എടുക്കുന്ന ബസ് തട്ടി യുവതിക്ക് ഗുരുതരപരിക്ക് .ജില്ലാ ബസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏജന്റ് മംഗലശ്ശേരിയിലെ ലിഷക്കാണ്(40) കാലിന് പരിക്കേറ്റത്. ബസിന്ടെ മുൻ ചക്രം തട്ടി ബസിനടിയിൽ കുടുങ്ങിപ്പോയ ലിഷയെ ബസ് ജാക്കി വെച്ച് ഉയർത്തിയാണ് പുറത്തെടുത്തത്. ചെറുകുന്ന്…

/

കാണാതായ വയോധികൻ തൂങ്ങിമരിച്ച നിലയില്‍

നാറാത്ത് നിന്ന് ഒരാഴ്ച മുമ്പ് കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിക്കടവ് സ്വദേശിയും നാറാത്ത് താമസക്കാരനുമായ കെ.വി. ഉമ്മറിനെയാണ് നാറാത്ത് കല്ലൂരിക്കടവ് മണലിലെ കടയുടെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ് ൧൧ ന് ഉച്ചയ്ക്കു ശേഷം ഇദ്ദേഹത്തെ കാണാതായിരുന്നു.ഇതുസംബന്ധിച്ച് ആലക്കോട് പോലീസ്…

/

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍; 4 മന്ത്രിമാര്‍

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ ദേശീയ കൗണ്‍സിലിലേക്ക് ഉള്‍പ്പെടുത്തി. എന്നാല്‍ മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിനെ തഴഞ്ഞു. മുതിര്‍ന്ന നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍,…

/

സഹപാഠി കുടിക്കാൻ നൽകിയ പാനീയത്തിൽ ആസിഡ്; ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

ആസിഡ് അടങ്ങിയ ശീതളപാനീയം കുടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പതിനൊന്ന്കാരന്‍ മരിച്ചു.കളിയിക്കാവിള മൊതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനില്‍- സോഫിയ ദമ്പതികളുടെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ് കഴിഞ്ഞ മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. കൊല്ലങ്കോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അശ്വിന്‍. കഴിഞ്ഞ…

/

കോഴിക്കോട് കൊടിയത്തൂരില്‍ സ്‌കൂൾ ബസുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട് കൊടിയത്തൂരില്‍ വിദ്യാര്‍ത്ഥി ബസുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചു. പിടിഎം ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബാഹിഷ്(14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ സ്‌കൂള്‍ വളപ്പിലായിരുന്നു സംഭവം.സ്‌കൂളിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് മൈതാനത്താണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ ഒന്ന് മുന്നോട്ട് എടുത്തപ്പോള്‍ പിന്‍…

/