കിടക്കയിൽ ചാർജിൽ വെച്ച മൊബൈൽ ഫോൺ ചൂടായി തീപിടിച്ചു; വീടിന്റെ ഒന്നാം നിലയ്ക്ക് തീപിടിച്ചു

പേരൂർക്കടയ്ക്ക് സമീപം കുടപ്പനക്കുന്നിൽ വീടിന്റെ ഒന്നാം നിലയ്ക്ക് തീപിടിച്ചു. കട്ടിലിലെ മെത്തയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന മൊബൈൽ ഫോണ്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ജയമോഹനൻ എന്നയാളുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം…

/

കോഴിക്കോട് അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ച് മകന്‍; മയക്കുമരുന്നിന് അടിമയെന്ന് സൂചന

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷൈന്‍ കുമാര്‍ എന്നയാളാണ് അച്ഛനേയും അമ്മയേയും കുത്തിയത്. ഇയാളെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മ ബിജി, അച്ഛന്‍ ഷാജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. അച്ഛന് നെഞ്ചിലും…

/

‘മുൻ കാമുകൻ ഭീഷണിപ്പെടുത്തി ശല്യം ചെയ്തു’; സീരിയൽ താരം ആത്മഹത്യ ചെയ്ത നിലയിൽ

ഹിന്ദി ടെലിവിഷൻ താരം നടി വൈശാലി ടക്കറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.  ‘യേ രിസ്താ ക്യാ കെഹ്‌ലാത ഹേ’, ‘സസുരാൽ സിമർ കാ’ എന്നീ ടെലിവിഷൻ പരമ്പരകളിലൂടെ ജനപ്രിയ താരമാണ് വൈശാലി. മധ്യപ്രദേശിലെ ഇൻഡോറിലെ വീട്ടിൽ ഞായറാഴ്ച…

/

കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കാൻ രാഹുൽ ഗാന്ധി ഇടപെടണം; കെ സുരേന്ദ്രൻ

കെ സുധാകരന്റേത് ചരിത്ര ബോധമില്ലാത്ത പ്രസ്‌താവനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്ന് നടത്താൻ പാടില്ലാത്ത പ്രസ്താവനയാണ് സുധാകരൻ നടത്തിയത്. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കാൻ രാഹുൽ ഗാന്ധി ഇടപെടണം. സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത്…

//

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തുന്ന രീതി മാറ്റണമെന്ന തരൂരിന്റെ ആവശ്യം അംഗീകരിച്ച് തെരഞ്ഞെടുപ്പ് സമിതി

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന രീതി മാറ്റണമെന്ന ശശി തരൂരിന്റെ ആവശ്യം അംഗീകരിച്ച് തെരഞ്ഞെടുപ്പ് സമിതി. ബാലറ്റില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ ടിക് മാര്‍ക്ക് രേഖപ്പെടുത്തണം. തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂധന്‍ മിസ്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെ ശശി തരൂര്‍…

//

‘പറഞ്ഞത് നാടന്‍ കഥ, ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചില്ല’; വിവാദ പരാമര്‍ശം പിന്‍വലിച്ച് കെ സുധാകരന്‍

വിവാദമായ തെക്ക്- വടക്ക് പരാമര്‍ശത്തില്‍ വിശദീകരണവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്തതെന്നും, ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ‘അഭിമുഖത്തിനിടെ പറഞ്ഞ തെക്കന്‍…

//

കുരങ്ങ് വീട്ടിൽ കയറി നാശമുണ്ടാക്കി; കണ്ണൂരിൽ മരത്തിനു മുകളിൽ കയറി കർഷകന്റെ ആത്മഹത്യാ ഭീഷണി

കുരങ്ങ് വീടിനുള്ളിൽ നാശമുണ്ടാക്കിയതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ. പെട്രോളും, കയറും എടുത്ത് മരത്തിന് മുകളിൽ കയറിയാണ് ഇദ്ദേഹം ആത്മഹത്യാ ഭീഷണി മുഴക്കിയത്. കണിച്ചാർ ഏലപ്പീടികയിലെ വെള്ളക്കല്ലിങ്കൽ സ്റ്റാൻലിയാണ് മരത്തിൽ കയറിയത്. ഒടുവിൽ, മൂന്നര മണിക്കൂർ മരത്തിന് മുകളിൽ നിലയുറപ്പിച്ച് നടത്തിയ പ്രതിഷേധത്തിനൊടുവിൽ…

/

‘നിന്റെ കുറ്റമല്ല , നമ്മൾ കടന്നു വന്ന നാടിന്റെ പ്രശ്‌നമാ’; തെക്കൻ കേരളത്തിനെതിരെ വിവാദ പരാമർശവുമായി കെ.സുധാകരൻ

തെക്കൻ കേരളത്തിനെതിരായ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പരാമർശം വിവാദമാകുന്നു. കേരളത്തിന്റെ തെക്കൻ മേഖലയിലും മലബാർ മേഖലയിലുമുള്ള രാഷ്ട്രീയക്കാർ തമ്മിൽ എത്ര വ്യത്യാസമുണ്ടെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു കെ.സുധാകരന്റെ പരാമർശം. ചോദ്യം : തെക്കൻ കേരളത്തിലെയും മലബാറിലെയും രഷ്ട്രീയക്കാർ എത്രകണ്ട് വ്യത്യസ്തരാണ് ? ഉത്തരം : അതെ…

/

ഭൂമിയുടെ ഉടമസ്ഥ തർക്കം; കോഴിക്കോട് ഗാന്ധി പ്രതിമ തകർത്തു

കോഴിക്കോട് കക്കോടി മോരിക്കരയിൽ ഗാന്ധി പ്രതിമ തകർത്ത നിലയിൽ. പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് രണ്ടു പേർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കമാകാം പ്രതിമ തകർക്കുന്നതിലേക്ക് എത്തിച്ചതെന്നാണ്…

/

കൊച്ചിയിൽ വിമാനമിറങ്ങി വീട്ടിലേക്ക് പോകും വഴി ബസപകടം: യുവതിക്ക് ദാരുണാന്ത്യം

എറണാകുളം അങ്കമാലിയിൽ  കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു.മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ് മരിച്ചത്. 38 വയസായിരുന്നു. രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആ‍ര്‍ടിസി ബസ് സ്റ്റാൻഡിന് മുൻ വശത്തായിരുന്നു അപകടം. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍…

/