കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം;ക്രമീകരണങ്ങൾ

ഓണത്തിരക്ക് കണക്കിലെടുത്ത് കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ (5 – 9 – 2022) തീയ്യതി ഉച്ചക്ക് 2 മണി മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം നടത്തുന്നതിന് കണ്ണൂർ അസി. പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി ട്രാഫിക് പോലീസ് തീരുമാനിച്ചു. ക്രമീകരണങ്ങൾ തളിപ്പറമ്പ്…

/

കോഴിക്കോട് മൂന്ന് കുട്ടികൾ ഉൾപ്പടെ 9 പേരെ കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു

കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലിൽ ഒമ്പതു പേരെ കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു . മൂന്ന് കുട്ടികൾ ഉൾപ്പടെ ഒമ്പതു പേർക്കാണ് കടിയേറ്റത്. ഒമ്പത് വയസുകാരൻ ഋതു ദേവ്, ചങ്ങര കുളത്ത് ബന്ധുവീട്ടിലെത്തിയ കോഴിക്കോട് സ്വദേശിനി 34 വയസുകാരി, ഇവരുടെ മകൾ 5…

/

ഓണ സമൃദ്ധി: കണ്ണൂർ ജില്ലയിൽ 143 ഓണക്കാല ചന്തകളുമായി കൃഷി വകുപ്പ്

കണ്ണൂർ:ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാൻ കൃഷി വകുപ്പ് ജില്ലയിൽ ‘ഓണ സമൃദ്ധി 2022’ എന്ന പേരിൽ 143 കർഷക ചന്തകൾ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനവും ആദ്യവിൽപ്പനയും കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു.…

/

മങ്കയം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍; കുട്ടി അടക്കം പത്തംഗ സംഘം ഒഴുക്കില്‍പ്പെട്ടു, അമ്മയ്ക്ക് വേണ്ടി തിരച്ചില്‍

തിരുവനന്തപുരം പാലോട് മങ്കയം വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ പത്തംഗസംഘം ഒഴുക്കില്‍പ്പെട്ടു. കാണാതായ കുട്ടിയെ കണ്ടെത്തിയപ്പോള്‍ അമ്മയ്ക്കായി തിരച്ചില്‍ തുടരുകയാണ്. സംഘത്തിലെ മറ്റ് എട്ട് പേരെയും രക്ഷപ്പെടുത്തി. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് വൈകീട്ടോടെയായിരുന്നു മങ്കയം ബ്രൈമൂറിനടുത്ത് മലവെള്ളപ്പാച്ചിലുണ്ടായത്. വിനോദ സഞ്ചാരത്തിനായെത്തിയ പത്തംഗ സംഘമാണ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിശമനസേനയും…

/

മഗ്‌സസെ അവാര്‍ഡ് ബഹിഷ്‌കരണം; “തൊഴിലാളികളെ അടിച്ചമര്‍ത്തിയ കമ്യൂണിസ്റ്റ് വിരോധിയാണ് മഗ്‌സസെയെന്ന്” എം വി ഗോവിന്ദന്‍

മഗ്‌സസെ അവാര്‍ഡ് ബഹിഷ്‌കരണം പാര്‍ട്ടി തീരുമാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . മഗ്‌സസെ ആരാണെന്ന് പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ട്. തൊഴിലാളികളെ അടിച്ചമര്‍ത്തിയ കമ്യൂണിസ്റ്റ് വിരോധിയാണ് മഗ്‌സസെയെന്നും ഗോവിന്ദന്‍ പറഞ്ഞു. എം വി ഗോവിന്ദന്‍ പറഞ്ഞത്: ”മഗ്‌സസെ ആരാണെന്ന് ഞങ്ങള്‍ക്ക് നല്ല…

//

‘പഠനത്തിൽ മകനേക്കാൾ മികവ് പുലർത്തി’; മകന്റെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു

പുതുച്ചേരിയിലെ കാരയ്ക്കലിൽ മകന്റെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു. സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായ ബാല മണികണ്ഠനെയാണ് സഹപാഠിയുടെ അമ്മ സഹായറാണി വിക്ടോറിയ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഠനത്തിൽ മകനേക്കാൾ മികവ് ബാല മണികണ്ഠൻ പുലർത്തുന്നതാണ് സഹായറാണിയെ കൊലപാതകത്തിലേക്ക്…

/

നെഹ്റു ട്രോഫി വള്ളംകളി; ‘കാട്ടിൽ തെക്കേതിൽ’ ജേതാക്കൾ

68-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട്‌ ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 4.30.77 മിനുട്ടിലാണ് കാട്ടിൽ തെക്കേതിൽ ജേതാക്കളായത്. കാട്ടിൽ തെക്കേതിൽ ചുണ്ടൻ, പുന്നമട ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം…

/

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു.മുംബൈ- അഹമ്മദാബാദ് ഹൈവേയിലാണ് വാഹനാപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. പാല്‍ഗഡിലെ സൂര്യ നദിക്ക് മുകളിലൂടെയുള്ള പാലം കടക്കവേയാണ് മിസ്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്കുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. മിസ്ത്രി ഉള്‍പ്പെടെ വാഹനത്തില്‍ നാല്…

/

‘അനധികൃത മീൻ വില്പന’; വിൽപ്പനയ്ക്ക് വെച്ച മീന്‍കുട്ടയില്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി പോലീസ്

അനധികൃത മീൻ വില്പന നടത്തിയെന്നാരോപിച്ച് മീന്‍കുട്ടയില്‍ പോലീസിന്‍റെ ബ്ലീച്ചിങ് പൗഡർ പ്രയോഗം. കാഞ്ഞങ്ങാട് കോട്ടച്ചേരി മീൻചന്തയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. കോട്ടച്ചേരി ചന്തയ്ക്ക് പുറത്ത് മീൻ വിറ്റതിനാണ് മീനില്‍ പോലീസ് ബ്ലീച്ചിങ് പൗഡർ വിതറിയത്. 11 പേരുടെ മീനിലാണ് ബ്ലീച്ചിംഗ് പൗഡർ പ്രയോഗം നടത്തിയത്.…

/

ഭാരത് ജോഡോ യാത്രയിലെ സ്ഥിരം അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു; കേരളത്തില്‍ നിന്ന് ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെ എട്ട് അംഗങ്ങള്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ നിന്ന് 8 അംഗങ്ങള്‍. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളിലായി നടത്തുന്ന യാത്രയില്‍ 117 സ്ഥിരം അംഗങ്ങളാണുള്ളത്. അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥന സെക്രട്ടറി ജി മഞ്ജുകുട്ടന്‍,…

//