നവംബർ 11 മുതൽ ഡിസംബർ 10 വരെ മൂലമറ്റം പവർഹൗസ് അടച്ചിടും; ഒരുമാസത്തേക്ക് വൈദ്യുതി ഉത്പാദനം നിർത്തും

അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇടുക്കി മൂലമറ്റം പവർഹൗസ് ഒരുമാസത്തേക്ക് പ്രവർത്തനം നിർത്തുന്നു. നവംബർ 11മുതൽ ഡിസംബർ 10 വരെയാണ് മൂലമറ്റത്ത് നിന്നുളള വൈദ്യുതോത്പാദനം പൂർണമായി നിർത്തുക. ഇതോടെ, സംസ്ഥാനത്ത് പീക്ക് സമയത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. വൈദ്യുതിനിലയത്തിലെ ബട്ടർഫ്‌ളൈ വാൾവിനുളള ചോർച്ച പരിഹരിക്കുക, പ്രധാന…

വിഷൻ 2031: ആഭ്യന്തര വകുപ്പിന്റെ സംസ്ഥാനതല സെമിനാർ നവംബർ മൂന്നിന് കണ്ണൂരിൽ

കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ 75-ാം വാർഷികമായ 2031ലെ കേരളത്തെക്കുറിച്ചുള്ള വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ നവംബർ മൂന്നിന് കലക്ടറേറ്റ് മൈതാനിയിൽ നടക്കും. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയിൽ ആഭ്യന്തര വകുപ്പിന്റെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനാവശ്യമായ നയരേഖ…

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ: ധനകാര്യ വകുപ്പ് 812 കോടി അനുവദിച്ചു

ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ…

സ്വർണ വിലയിൽ ഇടിവ്; 1400 രൂപ കുറഞ്ഞു

തുടർച്ചയായി വർധിച്ചുകൊണ്ടിരുന്ന സ്വർണവിലയ്ക്ക് ഇന്ന് അൽപം ആശ്വാസം. പവന് ഒരു ലക്ഷം രൂപയോട് അടുത്തുകൊണ്ടിരിക്കെയാണ് ഇന്ന് സ്വർണവിലയിൽ ഇടിവ് നേരിട്ടത്. ഇന്ന 1400 രൂപയാണ് കുറഞ്ഞത്. 95,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 11,995 രൂപയാണ്…

ഇഡി പ്രസാദ് ശബരിമല മേൽശാന്തി; എംജി മനു മാളികപ്പുറം മേൽശാന്തി

വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ…

പാലക്കാട് 14 കാരന്റെ ആത്മഹത്യ; പ്രധാനാധ്യാപിക ഉൾപ്പെടെ 2 പേർക്ക് സസ്പെൻഷൻ

പാലക്കാട് പല്ലൻചാത്തൂരിൽ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജ്മെന്റ. ആരോപണ വിധേയയായ അധ്യാപിക ആശയെയും പ്രധാനാധ്യാപിക ലിസിയെയും ആണ് സസ്പെൻ‍ഡ് ചെയ്തിരിക്കുന്നത്. ക്ലാസ് ടീച്ചറായ ആശക്കെതിരെയാണ് കുടുംബം അടക്കം ആരോപണം ഉന്നയിച്ചത്. ഡിഇഒയുടെ നിര്‍ദേശുപ്രകാരമാണ്…

കണ്ണൂരിലെ പ്രമുഖ വ്യവസായി കല്ലാളത്തിൽ ശ്രീധരൻ അന്തരിച്ചു

കണ്ണൂർ: പ്രമുഖ വ്യവസായി കല്ലാളത്തിൽ ശ്രീധരൻ (97) അന്തരിച്ചു. പ്രായാധിക്യത്താലുള്ള അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നു രാവിലെ സ്വകാര്യ ആശുപത്രിയലായിരുന്നു അന്ത്യം. രാവിലെ 11 ഓടെ വീട്ടിലെത്തിച്ച മൃതദേഹം നാളെ പയ്യാമ്പലത്ത് സംസ്കരിക്കും. കെ എസ് ഡിസ്റ്റിലറി, കവിത ടൂറിസ്റ്റ് ഹോം, കവിത തീയറ്റർ,…

4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന് കേ​ര​ളത്തിൽ

നാ​ലു​ ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു തിരുവനന്തപുരത്തെത്തും. 21ന് ​നാണ് എത്തുക. ശ​ബ​രി​മ​ല, ശി​വ​ഗി​രി സ​ന്ദ​ർ​ശ​ന​വും മു​ൻ രാ​ഷ്‌​ട്ര​പ​തി കെ.​ ആ​ർ നാ​രാ​യ​ണ​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദന​വും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ന്‍റെ ശ​താ​ബ്ദി​യും…

കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു; മരിച്ചത് ക്വാറി തൊഴിലാളികൾ

കണ്ണൂരിൽ മിന്നലേറ്റ് രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കൽ ക്വാറിയിലാണ് സംഭവം. ക്വാറി തൊഴിലാളികളായ അസം സ്വദേശികളാണ് മരിച്ചത്. മിന്നലേറ്റ് പരിക്കേറ്റയാളുടെ നില ​ഗുരുതരമാണ്. ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, മലപ്പുറം കൊണ്ടോട്ടിയിലും രണ്ട് പേർക്ക് മിന്നലേറ്റു.…

നെന്മാറ സജിത കൊലക്കേസ്; ചെന്താമര കുറ്റക്കാരൻ

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. മറ്റന്നാളായിരിക്കും കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. വിധി കേള്‍ക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തിയിരുന്നു.…