“വിമാനത്തിലെ പ്രതിഷേധം യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ”; കെ.എസ്. ശബരിനാഥന്‍

വിമാനത്തിലെ പ്രതിഷേധം യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് വ്യക്തമാക്കി മുൻ എം.എൽ.എ കെ.എസ്. ശബരിനാഥ്. വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കെ.എസ്. ശബരിനാഥൻ അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരായി കാര്യങ്ങൾ വിശദീകരിക്കുകയാണ്. പ്രതിഷേധത്തിന് ശേഷം ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സമാധാന പരമായിട്ടാണ് പ്രതിഷേധം നടത്തിയത്.…

//

കണ്ണൂർ ഗവ. ആയുർവേദ കോളേജ് : ഗർഭിണികൾക്ക്‌ പ്രത്യേക ഒ.പി. തുടങ്ങും

പരിയാരം : കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവർത്തിക്കുന്ന പ്രസൂതിതന്ത്ര സ്ത്രീരോഗ വിഭാഗം 20 മുതൽ ഗർഭിണികൾക്കുള്ള സ്പെഷ്യൽ ഒ.പി. – ‘ജീവദ ക്ലിനിക്ക്’ (ആന്റി നാറ്റൽ സ്പെഷ്യൽ ഒ.പി.) തുടങ്ങും. എല്ലാ ബുധനാഴ്ചയും രാവിലെ എട്ടുമുതൽ ഒന്നുവരെയായിരിക്കും പ്രവർത്തനസമയം.ഗർഭധാരണപൂർവ…

//

എന്‍എസ്എസ് മുന്‍ പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു

എന്‍എസ്എസ് മുന്‍ പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തേത്തുടര്‍ന്ന് പത്തനംതിട്ട ഇലന്തൂരിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച പത്തനംതിട്ടയില്‍ നടക്കും. നാലുതവണ എന്‍എസ്എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം, പത്തനംതിട്ട താലൂക്ക് യൂണിയന്‍…

//

മങ്കി പോക്സ് : കണ്ണൂരിൽ യുവാവിന്റെ സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ,ലക്ഷണങ്ങൾ കണ്ടാൽ കിടത്തി ചികിൽസ

കണ്ണൂ‍ർ: മങ്കി പോക്സ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ. കുടുംബാഗങ്ങളും ടാക്സി ഡ്രൈവറുമാണ് കർശന നിരീക്ഷണത്തിലുള്ളത്. മംഗലാപുരത്തു നിന്നും ബന്ധുവായ ടാക്സി ഡ്രൈവർക്കൊപ്പമായിരുന്നു യുവാവ് കണ്ണൂരിലെത്തിയത്.വിമാനത്തിൽ കൂടെ യാത്ര ചെയ്ത കാസർഗോഡ് സ്വദേശികൾക്ക് യുവാവുമായി സമ്പർക്കമില്ലെന്ന് കണ്ടെത്തി.ജൂലൈ 13ന് ദുബായില്‍ നിന്നെത്തിയ യുവാവിനാണ് രോഗം…

//

“ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട; കയ്യിൽ വെച്ചേരെ”: കെ.സുധാകരന്റെ ഖേദ പ്രകടനം തള്ളി എം.എം.മണി

അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ തള്ളി എം.എം.മണി എംഎൽഎ. ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട. കയ്യിൽ വെച്ചേരെ എന്ന് എം.എം.മണി ഫേസ്ബുക്കിൽ കുറിച്ചു. ഇവിടെ നിന്നും തരാനൊട്ടില്ല താനും എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.കെ.കെ.രമയ്ക്കെതിരെയുള്ള പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് കൂടി…

//

വിമാനത്തിലെ പ്രതിഷേധം: കെ.എസ് ശബരീനാഥനെ ഇന്ന് ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തിന്‌ ശംഖുംമുഖം അസി. കമീഷണർ ഓഫീസിലാണ്‌ ചോദ്യം ചെയ്യൽ. വിമാനത്തിൽ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത്‌ കോൺഗ്രസ്‌ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത്‌ ശബരീനാഥനാണ്‌ എന്നാണ്…

//

മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഏണിപ്പടിയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.മാട്ടൂൽ സൗത്ത് മുഹിയുദീൻ ജുമാ മസ്ജിദിന് സമീപം യു ഷാജഹാൻ-ബീമാ വളപ്പിൽ മുഹൈറ ദമ്പതികളുടെ 10 മാസം പ്രായമുള്ള മകൾ ലിസ ബിൻത്ത് ഷാജഹാൻ ആണ് ഏണിപ്പടിയിൽ നിന്നും വീണ് മരണപ്പെട്ടത്.കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു .മുഹിയുദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ…

//

മൂന്നാംപാലം പ്രവൃത്തി 
അവസാനഘട്ടത്തിൽ; ജൂലൈ അവസാനം തുറന്നുകൊടുക്കും

കാടാച്ചിറ: മൂന്നാംപാലം വലിയ തോടിന് കുറുകെയുള്ള പാലത്തിന്റെ പ്രവൃത്തി ജൂലൈ അവസാനത്തോടെ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലത്തിലേക്ക് കയറാനുള്ള റോഡില്‍ മണ്ണ് നിറക്കുന്ന പ്രവൃത്തിയും പൂർത്തിയായിവരുന്നു. കൂത്തുപറമ്പ്‌ ഭാഗത്ത് നിന്നും സമാന്തരറോഡിലേക്ക് കയറുന്ന സ്ഥലത്തുള്ള പാർശ്വഭിത്തി നിർമാണം നടക്കുന്നുണ്ട്. മുറിച്ചു മാറ്റിയ റോഡ് വീണ്ടും…

//

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പാളായി ഡോ പ്രതാപ് എസ് ചുമതലയേറ്റു

പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പാളായി, പ്രമുഖ പീഡിയാട്രിക് സർജൻ ഡോ പ്രതാപ് സോമനാഥ് ചുമതലയേറ്റു.  മെഡിക്കൽ കോളേജ്‌ സർക്കാർ എറ്റെടുത്തശേഷമുള്ള നാലാമത്തെ പ്രിൻസിപ്പാളാണ്‌ തിങ്കളാഴ്ച  ചുമതലയേറ്റത്‌.മെഡിക്കൽ കോളേജിൽ, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ്‌ ഡോ അലക്സ് ഉമ്മൻ, വൈസ് പ്രിൻസിപ്പാൾ ഡോ…

///

മങ്കിപോക്സ് : വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കർശന പരിശോധനയ്ക്ക് നിർദേശം

രാജ്യത്തെ രണ്ടാമത്തെ മങ്കിപോക്സ് കേസും കേരളത്തിൽ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലെയും, തുറമുഖങ്ങളിലെയും പരിശോധന വിലയിരുത്തി ആരോഗ്യ മന്ത്രാലയം. പരിശോധന കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.കണ്ണൂർ സ്വദേശിക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഈ മാസം 13ന് ദുബായിൽ നിന്നെത്തിയ ആൾക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.…

//