‘വിളക്ക് കൊളുത്തി പൂജകള്‍ നടത്തി മോഷണം’; പത്തനാപുരം ബാങ്കില്‍ വന്‍ കവര്‍ച്ച

പത്തനാപുരത്ത് സ്വകാര്യധനകാര്യ സ്ഥാപനം കുത്തിതുറന്ന് മോഷണം. തൊണ്ണൂറ് പവനോളം സ്വര്‍ണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്. പത്തനാപുരം ജനതാജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ‘പത്തനാപുരം ബാങ്കേഴ്‌സ്’ എന്ന ധനകാര്യ സ്ഥാപനത്തിലാണ് മോഷണം നടന്നത്. മോഷ്ടാക്കള്‍ ബാങ്കില്‍ വിളക്ക് കൊളുത്തി പൂജ നടത്തിയതിന്റേയും തെളിവുണ്ട്. ഇതിന് പുറമേ…

//

പെൺകുട്ടികളുടെ കായിക പരിശീലനത്തിന് വനിതാ പരിശീലകർ; ബാലാവകാശ കമ്മീഷ​ന്റെ ഉത്തരവ്

സംസ്ഥാനത്തെ സ്കൂളുകളിൽ പെൺകുട്ടികളുടെ കായിക പരിശീലനത്തിന് വനിതാ പരിശീലകരെ നിർബന്ധമാക്കുന്നു. സ്കൂളുകളിലെ കായികവിദ്യാഭ്യാസ സുരക്ഷയ്ക്ക് മാർ​ഗരേഖ പുറപ്പെടുവിക്കാനുള്ള ബാലാവകാശ കമ്മീഷ​ന്റെ ഉത്തരവിലാണ് നിർദേശം.വനിതാ പരിശീലകരില്ലാത്ത പക്ഷം അധ്യാപികയുടെ മേൽനോട്ടമുണ്ടാകണമെന്നും ഉത്തരവിൽ പറയുന്നു. കുട്ടികൾക്കെതിരായ ലൈം​ഗികാതിക്രമ കേസിൽ പ്രതികളാകുകയും, പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്താൽ അത്തരക്കാരെ…

//

മദ്യപിച്ച് തര്‍ക്കം; കണ്ണൂരിൽ ജേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു

കണ്ണൂര്‍: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു. കണ്ണൂര്‍ കേളകം സ്വദേശി അഭിനേഷാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ അഖിലേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തിങ്കളാഴ്ച്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഇരുവരും മദ്യപിച്ചിരുന്നു. കേളകം കമ്പിപാലത്തിന് സമീപത്തെ പുഴയരികില്‍…

//

ലൈഫ് പദ്ധതി: 20,808 വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും

സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽ നൽകിയാവും മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക. സംസ്ഥാനത്തിന്റെ…

//

കണ്ണൂർ പിലാത്തറയിൽ ശുചിമുറിയിൽ ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ച ഹോട്ടലിനെതിരെ നടപടി

കണ്ണൂർ: പിലാത്തറയിൽ ഭക്ഷണ സാമഗ്രികൾ ശുചിമുറിയിൽ സൂക്ഷിച്ച ഹോട്ടലിനെതിരെ നടപടി. ഒരാഴ്ച കാലത്തേക്ക് ഹോട്ടൽ അടച്ചിടാനാണ്  ചെറുതാഴം പഞ്ചായത്ത് അധികൃതർ നിർദ്ദേശം നൽകിയത്. പിലാത്തറ കെ.എസ്.ടി.പി. റോഡിലുള്ള കെ.സി. റസ്റ്റോറന്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി.ഹോട്ടലിന്റെ ശുചിമുറിയിൽ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചിരിക്കുന്നത് ഫോണിൽ…

//

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് :ആം ആദ്മി പാർട്ടിയുടെ പിന്തുണ തേടി കെ സുധാകരൻ

ആം ആദ്മി പാർട്ടിയുടെ പിന്തുണ തേടുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടിയെന്ന നിലയിൽ ട്വന്റി ട്വന്റിക്കെതിരെ കോൺ​ഗ്രസ് ഒരു നിലപാടും കൈക്കൊണ്ടിട്ടില്ലെന്നും വ്യക്തികൾക്കെതിരെ നിലപാട് കൈക്കൊണ്ടിട്ടുണ്ടാവാമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടിനും ഭ്രഷ്ട്ടില്ല. ശത്രുക്കളുടെ വോട്ടും സ്വീകരിക്കും.എഎപിക്ക് ഒരു കാലത്തും യോജിക്കാനാവാത്ത…

//

പരിയാരം ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ശമ്പളം ഉടൻ വിതരണം ചെയ്യാൻ നിർദേശം

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ശമ്പളം ഉടൻ വിതരണം ചെയ്യാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി. ഏപ്രിൽ മാസത്തെ ശമ്പളം വിതരണം ചെയ്യാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.ശമ്പളം മുടങ്ങിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ജീവനക്കാർ സമരത്തിലായിരുന്നു.മെഡിക്കൽ കോളജ് ജീവനക്കാർക്ക് ഓരോ…

/

പകുതി കിണർ ദേശീയപാതയിൽ,മറുപാതി വീട്ടുപറമ്പിലും;നവീകരണത്തിന് ഏറ്റെടുത്ത പ്രദേശം

പരിയാരം ∙ ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത പ്രദേശത്തെ കിണറുകൾ പകുതി ദേശീയപാത വികസന സ്ഥലത്തും മറുപാതി വീട്ടുപറമ്പിലും.മരിയപുരം ദേശീയപാതയോരത്തെ രണ്ട് സ്വകാര്യ വ്യക്തികളുടെ വീട്ടുവളപ്പിലെ കിണറുകളാണ് പകുതി ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്തും പകുതി ഏറ്റെടുക്കാത്ത വീട്ടുപറമ്പിലും ഉളളത്.ഇപ്പോഴും കിണർ ഉപയോഗിക്കുന്നുണ്ട്.വീടിനോട് ചേർന്ന ഭാഗം മണ്ണ്…

//

കെ റെയില്‍ കല്ലിടല്‍ അവസാനിപ്പിച്ച് സർക്കാർ ; സര്‍വേ ഇനി ജിപിഎസ് വഴി

 കെ റെയില്‍  കല്ലിടല്‍ പ്രതിഷേധത്തെ മറികടക്കാന്‍ നിര്‍ണ്ണായക തീരുമാനവുമായി സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടലുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നിര്‍ണ്ണായക തീരുമാനം. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. ഉടമയുടെ…

///

“ഒന്നാം സമ്മാനം ഒരു കോടി”;സംസ്ഥാനത്ത് പുതിയ ലോട്ടറി

സംസ്ഥാനത്ത് പുതിയ ലോട്ടറി ഇറക്കി. ഫിഫ്റ്റി -ഫിഫ്റ്റി എന്ന പേരിലാണ് പുതിയ ലോട്ടറി ഇറക്കിയിരിക്കുന്നത്. അടുത്ത ഞായറാഴ്ച മുതൽ ലോട്ടറി വിപണിയിലെത്തും. 50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. എല്ലാ ഞായറാഴ്ചയും നറുക്കെടുപ്പ് നടക്കും. നിലവിൽ സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെ…

/