മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി

രണ്ടാഴ്ചയിലേറെ നീണ്ട ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി. ഇന്ന് പുലർച്ചെയാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. അമേരിക്കയിലെ ചികിത്സക്ക് ശേഷം മറ്റു ചില വിദേശ രാജ്യങ്ങളിലേക്ക് യാത്ര നിശ്ചയിച്ചിരുന്നുവെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയത്.തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗം…

/

‘അങ്ങനെ പെങ്കുട്ട്യോളെയൊന്നും ഇങ്ങട്ട് വിളിക്കണ്ട’; പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചതിൽ ക്ഷുഭിതനായി സമസ്ത നേതാവ്

പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച്  ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ നേതാവിനെതിരെ വ്യാപക വിമർശനമുയർന്നു. മദ്‌റസ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചത്. പെൺകുട്ടി എത്തി…

//

‘പൂരം കാണാന്‍ സില്‍വര്‍ലൈനില്‍ പോകാം’; ടിക്കറ്റ് നിരക്ക് പങ്കുവെച്ച് കെ റെയിലിന്റെ പരസ്യം

തൃശ്ശൂര്‍ പൂരം നാളെ നടക്കാനിരിക്കെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തൃശ്ശൂരിലേക്കുള്ള സില്‍വര്‍ലൈന്‍ ടിക്കറ്റ് നിരക്ക് പങ്കുവെച്ച് കെ റെയിലിന്റെ പരസ്യം. പൂരങ്ങളുടെ നാടായ തൃശ്ശൂരിലേക്ക് സഞ്ചരിക്കാന്‍ എടുക്കുന്ന സമയം, ദൂരം, ടിക്കറ്റ് നിരക്ക് എന്നിവയാണ് കെ റെയില്‍ കോര്‍പ്പറേഷന്‍ പങ്കുവെച്ചത്. പൂരം കാണാന്‍,…

//

‘എല്ലാം കളളത്തെളിവ്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല’; ജാമ്യം റദ്ദാക്കരുതെന്ന് ദിലീപ് കോടതിയിൽ

കൊച്ചി: ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ്  കോടതിയിൽ മറുപടി നൽകി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ കളളത്തെളിവുകൾ ഉണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്നുമാണ് ദിലീപിന്‍റെ ആരോപണം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ച ദിലീപിന്‍റെ…

//

ഷഹീന്‍ബാഗ്: ഹര്‍ജിയുമായി വന്നതില്‍ സിപിഐഎമ്മിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

ഷഹീന്‍ ബാഗ് കയ്യേറ്റമൊഴിപ്പിക്കലില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ സിപിഐഎം അഭിഭാഷകനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഹര്‍ജിയുമായി വന്നതില്‍ സിപിഐഎമ്മിനെ കോടതി രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്. റിട്ട് സമര്‍പ്പിക്കാനായി എന്ത് ഭരണഘടനാവകാശം നിഷേധിക്കപ്പെട്ടെന്ന് കോടതി ചോദിച്ചു. കോടതിയെ രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയാക്കരുതെന്നും ഹര്‍ജിയുമായെത്തിയ സിപിഐഎമ്മിനെ…

///

സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; വീഴ്ച കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടിസ്

സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ഹോട്ടലുകളിൽ ഇന്നും ഭക്ഷ്യസുരക്ഷാ പരിശോധന. തിരുവനന്തപുരം, വയനാട്, കണ്ണൂർ ജില്ലകളിൽ നടന്ന പരിശോധനകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. വീഴ്ച കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടിസ് നൽകി.തിരുവനന്തപുരം കല്ലറയിൽ വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധനയാണ് ഇന്ന് നടന്നത്. ബേക്കറികളിലും ഹോട്ടലുകളിലും കോഴിക്കടകളിലും നടത്തിയ…

//

കശ്മീർ റിക്രൂട്ട്മെന്റ് കേസ്; 10 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു, മൂന്ന് പേരെ വെറുതെ വിട്ടു

കൊച്ചി: തടിയന്‍റവിടെ നസീർ ഉൾപ്പെട്ട കശ്മീർ റിക്രൂട്ട്മെന്റ്  കേസിൽ 10 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. രണ്ടാം പ്രതിയടക്കം മൂന്ന് പേരെ വെറുതെ വിട്ടു. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തം ആക്കി. പ്രതികൾക്കെതിരെ ചില കുറ്റങ്ങൾ വിചാരണ കോടതി ഒഴിവാക്കിയതിനെതിരെ  എന്‍ഐഎ നൽകിയ അപ്പീൽ ഹൈക്കോടതി അനുവദിച്ചു. രണ്ടാം…

//

വാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാൻ ചാലിസ; കർണാടകയിൽ നിരവധി പേർ കസ്റ്റഡിയിൽ

ബെം​ഗളൂരു: പുലർച്ചെ പള്ളികളിൽ  വാങ്ക്   വിളിക്കുന്ന സമയത്ത് ഹനുമാൻ ചാലിസ  ആലപിച്ച സംഭവത്തിൽ നിരവധി പേർ പൊലീസ് കസ്റ്റഡിയിൽ. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന്റെ  ആഹ്വാന പ്രകാരമാണ് നിരവധി പേർ  അതിരാവിലെ ഹനുമാൻ ചാലിസയും മറ്റ് ഭക്തിഗാനങ്ങളും ആലപിച്ചത്. സംഭവത്തെ തുടർന്ന് നിരവധി പേരെ…

//

ബഹ്റൈനില്‍ എ.സി വര്‍ക്ക്ഷോപ്പില്‍ തീപിടുത്തം; പ്രവാസി മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

മനാമ: ബഹ്‍റൈനിലെ ഒരു എ.സി റിപ്പയറിങ് വര്‍ക്ക്ഷോപ്പിലുണ്ടായ വന്‍ തീപിടുത്തത്തില്‍ പ്രവാസി മരിച്ചു. കഴിഞ്ഞ ദിവസം റാസ് സുവൈദിലായിരുന്നു സംഭവം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടത് 37 വയസുകാരനായ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏഴ് ഫയര്‍ എഞ്ചിനുകളും 27 അഗ്നിശമന സേനാ അംഗങ്ങളും കൂടിച്ചേര്‍ന്ന്…

//

വയനാട് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു

വയനാട് പനമരം കുണ്ടാലയിൽ ബന്ധുവീട്ടിൽ താമസത്തിനെത്തിയ യുവ ദമ്പതികളിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ മൊകേരി അബൂബക്കർ സിദ്ദിഖിന്റെ ഭാര്യ നിതാ ഷെറിൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അബൂബക്കർ സിദ്ദീഖിനെ പനമരം പൊലീസ് കസ്റ്റിയിലെടുത്തു.ഇന്നലെ വൈകുന്നേരം നാല് മണിയേടെയാണ് അബൂബക്കർ…

//