ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം വീണ്ടും തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . മതിയായ കാരണങ്ങൾ പറയാതെയാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണിന്റെ സംപ്രേക്ഷണം തടഞ്ഞത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. എന്ത്…
മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം.ചാനല്‍ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും അറിയിപ്പിലൂടെ വ്യക്തമാക്കി.ഇക്കാര്യത്തില്‍ ചാനല്‍ ഇതിനകം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.തല്‍ക്കാലം സംപ്രേക്ഷണം നിര്‍ത്തുന്നുവെന്നും…
മൂന്നാംപാലം പൊളിച്ചുമാറ്റൽ പ്രവൃത്തി തുടങ്ങി, ഗതാഗതത്തിന് ക്രമീകരണം ഏർപ്പെടുത്തി.കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാന പാതയിലെ മൂന്നാംപാലം പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ പാലം പൊളിച്ചുമാറ്റുന്ന പ്രവൃത്തി ഇന്ന് ആരംഭിച്ചു.ഇന്നു രാവിലെ പാലത്തിന്റെ ഇരുമ്പ് കൈവരികൾ അറുത്ത് മാറ്റി.തുടർന്ന് ജെസിബി ഉപയോഗിച്ച് കുത്തുപറമ്പ് ഭാഗത്തെ പാലത്തിന്റെ വശങ്ങൾ പൊളിച്ചു…
തലശ്ശേരി: എരഞ്ഞോളി പുതിയ പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തു.പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടന കർമം നിർവഹിച്ചു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു.നാട മുറിച്ചായിരുന്നു പാലത്തിൻ്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്. ശേഷം മന്ത്രിയും, എം എൽ എ അഡ്വ. എ.എൻ ഷംസീറും…
ആലുവയിൽ നിയമ വിദ്യാര്‍ഥിനി മോഫിയ ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി സുഹൈലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനവദിച്ചത്. കേസിൽ പ്രതികളായ സുഹൈലിന്‍റെ മാതാപിതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.സ്ത്രീധന പീഡനത്തെ തുടർന്നാണ് കഴിഞ്ഞ നവംബറില്‍ ആലുവ എടയപ്പുറം സ്വദേശിനി മോഫിയ പർവീണ്‍ (21) ആത്മഹത്യ…
കൊച്ചി: നടന്‍ ദിലീപിന്‍റെ മൊബൈല്‍ ഫോണുകള്‍ സർവീസ് ചെയ്തിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ചതിനെകുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് യുവാവിന്‍റെ ബന്ധുക്കൾ. 2020 ഓഗസ്റ്റ് 30 നാണ് കോടകര സ്വദേശി സലീഷ് എന്ന യുവാവ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ റോഡപടകത്തില്‍ മരിച്ചത്. കാർ റോഡരികിലെ തൂണിൽ…
അധ്യാപകനും എഴുത്തുകാരനുമായ ഡോ. സി.ആര്‍. രാജഗോപാലന്‍ അന്തരിച്ചു.കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാട്ടറിവ് പഠനത്തിനും പ്രചാരണത്തിനും ഗോത്ര സംസ്‌കാര നിരീക്ഷണത്തിനും സംരക്ഷണത്തിനും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തിയാണ് സി.ആര്‍ രാജഗോപാലന്‍.നാട്ടറിവു പഠനകേന്ദ്രം ഡയറക്ടര്‍, തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജ് മലയാളം…
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പള വിതരണ അക്കൗണ്ട് സ്വകാര്യ ബാങ്കിലേക്ക് മാറ്റാൻ നീക്കം.എസ്ബിഐയിൽ നിന്ന് എച്ച് ഡി എഫ് സി (HDFC) ബാങ്കിലേക്കാണ് അക്കൗണ്ടുകൾ മാറുന്നത്.റിക്കവറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സ്വകാര്യ ബാങ്കില്‍ നല്‍കാൻ ഡിജിപി ഉത്തരവിട്ടു. അക്കൗണ്ടുകള്‍ മാറ്റുന്നതിനെതിരെ സേനയില്‍ പ്രതിഷേധം ശക്തമാണ്.സംസ്ഥാനത്തെ…
രോഗിയുടെ ബന്ധുവിനോട് തട്ടിക്കയറി പിജി ഡോക്ടര്‍; തിരു. മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ നീക്കി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷിനെ ചുമതലയിൽ നിന്ന് നീക്കി ആരോഗ്യവകുപ്പ്. ഡോ. സന്തോഷിന് കീഴിലുള്ള ഓർത്തോ വിഭാഗം പി.ജി ഡോക്ടർ രോഗിയുടെ ബന്ധുവിനോട് കയർത്തു സംസാരിച്ചത് വിവാദമായതിന് പിന്നാലെയാണ് നടപടി. ആദ്യഘട്ടത്തിൽ സർക്കാരിന്റെ പ്രധാന കൊവിഡ് ദൗത്യങ്ങളുടെ തലവനായിരുന്നു ഡോ.…
ബസ് ചാർജ് വർധനവ് നടപ്പാക്കിയില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകൾ. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ്ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. നിരക്ക്…