രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫിൻ്റെ നേതൃത്വത്തിൽ മയ്യിൽ- എട്ടയാർ- കുറ്റ്യാട്ടൂർ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ ശ്രീകണ്ഠാപുരം റെയിഞ്ച് പരിധിയിൽപ്പെട്ട കുറ്റ്യാട്ടൂരിൽ നിന്നും 125 മില്ലിഗ്രാം എം ഡി എം എ കൈവശം വെച്ചതിന് രാഹുൽ (33) എൻ ഡി പി…
ആലപ്പുഴ> പുന്നപ്രയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. അമ്പലപ്പുഴ സ്വദേശികളായ അനന്തു(21) അഭിജിത്ത്(22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.…
താമരശേരി വാഹനങ്ങൾ അപകടത്തിൽപ്പെട്ടും ലോറി കുടുങ്ങിയും ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴം അർധരാത്രി ഗ്രാനൈറ്റുമായി ചുരം ഇറങ്ങുകയായിരുന്ന ലോറിയാണ് ഒമ്പതാംവളവിൽ ആക്സിൽ ഒടിഞ്ഞ് കുടുങ്ങിയത്. തുടർന്ന് വാഹനങ്ങൾ ഒരുവരിയായാണ് കടത്തിവിട്ടത്. ഇതിനിടയിൽ രാവിലെ എട്ടരയോടെ വാഹനങ്ങൾ കൂട്ടമായി അപകടത്തിൽപ്പെട്ടു. എട്ടാംവളവിന് മുകളിൽ കെഎസ്ആർടിസി ബസ്സിന്…
കയ്പമംഗലം> കടലില്‍ വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പെരിഞ്ഞനം സ്മാരകം സ്‌കൂളിന് സമീപം താമസിക്കുന്ന കുഞ്ഞു മാക്കന്‍ പുരയ്ക്കല്‍ സുരേഷ് (52) ആണ് മരിച്ചത്.ശനിയാഴ്ച്ച പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം. മൂന്നുപീടിക ബീച്ച് പന്തല്‍ കടവില്‍ നിന്ന് മൂന്ന് പേരുമായി മത്സ്യ…
കളത്തു കടവ്> ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലിജോയുടെ മാതൃ സഹോദരന്‍ മുതുകാട്ടില്‍ ജോസ് കുഞ്ഞ് എന്ന ജോസ് പൊലീസ് പിടിയിലായി. നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളാണ് ഇരുവരും. മോഷണ…
കൂത്തുപറമ്പ്> കൂത്തുപറമ്പ് തൃക്കണ്ണാപുരത്ത് യുവതിയെ വീട്ടിലെത്തി അക്രമിച്ചു.തൃക്കണ്ണാപുരം ലക്ഷംവീട് കോളനിയില്‍ ഷിമി(41)ക്കാണ് ശനിയാഴ്ച ഉച്ചയോടെ ബ്ലേഡുകൊണ്ടുള്ള അക്രമമുണ്ടായത് യുവതിക്ക് മുന്‍പരിചയമുള്ളയാളാണെന്നും അക്രമി വീടിന്റെ പുറക് വശത്തെ വഴിയിലൂടെയെത്തി ഇരു കൈകള്‍ക്കും പരിക്കേല്‍പ്പിച്ചെന്നും പൊലിസ് പറഞ്ഞു.യുവതിയുടെ കരച്ചില്‍ കേട്ട് സമീപവാസികളെത്തി തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു.…
പിറവം> രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോർജ് (51) കൊല്ലത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് അപകടം. കൊല്ലം കല്ലുവാതുക്കലിൽ കെഎസ്ആർടിസി കോഴിക്കോട് സൂപ്പർ ഫാസ്റ്റുമായി രാമമംഗലം പഞ്ചായത്തിന്റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇ…
മുണ്ടേരി | മുണ്ടേരി കടവത്തെ പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മുണ്ടേരി കാഞ്ഞിരോട് മായിൻ മുക്കിലെ ചാലിക്കണ്ടി അബ്ദുള്ളയുടെ മകൻ ഫനീസ് ആണ് മരിച്ചത്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തുടർ നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.…
കോഴിക്കോട്∙ വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് കുട്ടികള്‍ ചാടിപ്പോയി. ശുചിമുറിയുടെ അഴി പൊളിച്ച് നാലു കുട്ടികളാണ് പുറത്തുകടന്നത്. 16 വയസ്സുള്ള രണ്ടു കുട്ടികളും 15 വയസ്സുള്ള രണ്ടു കുട്ടികളുമാണ് ചാടിപ്പോയത്. ഇതിൽ ഒരാൾ ഉത്തർപ്രദേശ് സ്വദേശിയാണ്. ബാക്കിയുള്ളവർ കേരളത്തിൽതന്നെയുള്ളവരാണ്. കുട്ടികൾക്കായി അന്വേഷണം തുടരുന്നു. സംസ്ഥാനത്തെ എല്ലാ പൊലീസ്…
കൊച്ചി> കെ സുധാകരൻ എംപി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പന്ത്രണ്ടിലേറെ തവണ സന്ദർശിച്ചതായി തെളിവ്. മോൻസണിന്റെ കലൂരിലുള്ള വീട് സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോകളും ഫോൺവിളിയുടെ വിവരങ്ങളും ചോദ്യംചെയ്യലിൽ ക്രൈംബ്രാഞ്ച് നിരത്തിയതോടെ മറുപടിയില്ലാതെ സുധാകരൻ കുഴങ്ങി. 2018 ജൂൺമുതൽ 2021 വരെ സുധാകരൻ മോൻസണുമായി ബന്ധം തുടർന്നതിന്റെ…