വയനാടിന്റെ പൊൻമണി ; ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ‘മിന്നുമണി’

കൽപ്പറ്റ ‘എടപ്പടി’, -അധികമാരും കേൾക്കാത്ത വയനാട്ടിലെ കാർഷിക ഗ്രാമം. നെല്ലാണ്‌ കൃഷി. ഇവിടെയാണ്‌ ഈ പൊൻമണി വിളഞ്ഞത്‌, ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ‘മിന്നുമണി’. ദേശീയ ടീമിൽ ആദ്യമായി ഒരു കേരളതാരം ഇടം നേടുമ്പോൾ അഭിമാനം വാനോളമാണ്‌. നൂറുമേനി വിളവിന്റെ ആഹ്ലാദത്തിലാണ്‌ ഈ ഗോത്രഗ്രാമം. സ്വപ്‌നം…

/

പ്രതിപക്ഷ പാർടികളുടെ യോഗം ബംഗ്ലുരുവിൽ ജൂലൈ 17, 18 തീയതികളിൽ

ന്യൂഡൽഹി> മോദി സർക്കാരിന്റെ വർഗീയ– ഫാസിസ്‌റ്റ്‌ നിലപാടുകൾക്കെതിരായി ദേശീയതലത്തിൽ രൂപപ്പെടുന്ന ഐക്യം കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാർടികൾ ജൂലൈ 17, 18 തീയതികളിലായി ബംഗ്ലുരുവിൽ യോഗം ചേരും. ജൂലൈ 13, 14 തീയതികളിൽ യോഗം ചേരുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നെങ്കിലും ബീഹാറിലെയും കർണാടകയിലെയും നിയമസഭാ…

/

പ്ലസ് വണ്‍ ക്ളാസുകള്‍ ജൂലൈ 5ന് ആരംഭിക്കും;ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം> ജൂലൈ 5ന് പ്ലസ് വണ്‍ ക്ളാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്. പ്ലസ് വണ്‍ അഡ്മിഷന്റെ…

/

പോക്സോ കേസിൽ 69 കാരന് 12 വർഷം കഠിന തടവും പിഴയും Read more: https://www.deshabhimani.com/news/kerala/rape-accused-in-pocso-case-gets-12-years-rigorous-imprisonment/1101776

ആലപ്പുഴ> പതിനൊന്നുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ 69 കാരന് പന്ത്രണ്ടു വർഷം കഠിന തടവും പിഴയും. മുഹമ്മ താമരപള്ളി മോഹൻദാസി(69) നെയാണ് ആലപ്പുഴ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ആഷ്കെ  ബാൽ ശിക്ഷിച്ചത്. 12 വർഷം കഠിനതടവിനു  പുറമേ 70,000- രൂപ പിഴഅടയ്‌ക്കണം. പിഴയടയ്‌ക്കാത്ത…

/

വോളിബാള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ മാതാവ് മേരി ജോര്‍ജ് അന്തരിച്ചു

കണ്ണൂര്‍> വോളിബാള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ മാതാവ് പേരാവൂര്‍ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോര്‍ജ് (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അഡ്വ. ജോര്‍ജ് ജോസഫ്. മറ്റുമക്കള്‍: ജോസ് ജോര്‍ജ്, മാത്യു ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ആനി മരിയ ജോര്‍ജ്, ഫ്രാന്‍സിസ് ബൈജു ജോര്‍ജ്, സ്റ്റാന്‍ലി…

/

കനത്ത മഴ: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി> കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്…

/

തൃക്കാക്കര ന​ഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ രാജിവെച്ചു

കൊച്ചി > തൃക്കാക്കര ന​ഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ രാജിവെച്ചു. ഉച്ചയോടെയാണ് രാജി സമർപ്പിച്ചത്. സ്വതന്ത്രർ എൽഡിഎഫ് പിന്തുണയോടെ അവിശ്വാസപ്രമേയം സമർപ്പിച്ചതോടെയാണ് അജിത രാജിക്ക് സമ്മതിച്ചത്. നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനത്തെ ചൊല്ലി എ–ഐ ഗ്രൂപ്പുപോരിനെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവിലാണ് യുഡിഎഫിനെ പിന്തുണച്ച നാല് സ്വതന്ത്രർ എൽഡിഎഫിനൊപ്പം…

/

ചമ്പക്കുളം മൂലം വള്ളം കളിക്കിടെ സ്ത്രീകള്‍ തുഴഞ്ഞ വള്ളം മറിഞ്ഞ്‌ അപകടം

ആലപ്പുഴ> ചമ്പക്കുളം മൂലം വള്ളം കളിക്കിടെ സ്ത്രീകള്‍ തുഴഞ്ഞ വള്ളം മറിഞ്ഞ് അപകടം. കാട്ടില്‍ മേക്കതില്‍ വള്ളമാണ് മുങ്ങിയത്. വള്ളം മറിഞ്ഞയുടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാള്‍ എല്ലാവരെയും കരയ്‌ക്കെത്തിച്ചു. 25 പേരുണ്ടായിരുന്ന വള്ളമാണ് മുങ്ങിയത്. ചമ്പക്കുളം പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളാണ് വള്ളം തുഴഞ്ഞത്. വള്ളത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക്…

/

മരം കടപുഴകി വീണ് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കാസർകോട് | സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു. കാസർകോട് അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്. യൂസഫ് – ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ്. അപകടത്തിൽ മിൻഹയുടെ കൂടെ ഉണ്ടായിരുന്ന…

സ്വകാര്യ ബസുകളിലെ കോംപ്ലിമെന്ററി പാസ് സെപ്തംബര്‍ 30 വരെ നീട്ടി

കണ്ണൂര്‍: സ്വകാര്യ ബസ് ജീവനക്കാര്‍ക്കും ഉടമകള്‍ക്കും ഉള്‍പ്പെടെ വിതരണം ചെയ്ത കോംപ്ലിമെന്ററി പാസിന്റെ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടിയതായി ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ്കുമാര്‍ കരുവാരത്ത് അറിയിച്ചു. 2023-24 വര്‍ഷത്തേക്കുള്ള പാസിന്റെ അപേക്ഷയും രണ്ട് ഫോട്ടോയും…