രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
അന്തസ്സാർന്ന ജീവിതം നയിക്കാൻ കഴിയുന്ന രീതിയിലേക്ക് കാർഷിക മേഖലയെ മാറ്റിത്തീർക്കുകയാണ് സംസ്ഥാന സർക്കാറിന്‍റെ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി ദർശന്‍റെ ഭാഗമായി പിണറായി കൺവെൻഷൻ സെനററിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ വലിയ മാറ്റത്തിനാണ്…
സ്‌കൂൾവിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽകസ്‌റ്റഡിയിലെടുത്ത ബി.ജെ.പി അധ്യാപക സംഘടന സംസ്ഥാന സെക്രട്ടറിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. എൻ.ടി.യു (നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ) സംസ്ഥാന സെക്രട്ടറിയും ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകനുമായ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ വളയൻചിറങ്ങര മുണ്ടയ്‌ക്കൽ വീട്ടിൽ എം ശങ്കറിനെയാണ് (37)…
വിഴിഞ്ഞം തുറമുഖനിർമ്മാണത്തിനായി കല്ലുകൾ എത്തിച്ച ലോറികൾ സമരക്കാർ തടഞ്ഞു. 40 ഓളം ലോറികൾ ആണ് തടഞ്ഞത്. ഇതോടെ സമരക്കാരും നിർമ്മാണത്തെ അനുകൂലിക്കുന്നവരും തമ്മിൽ പ്രദേശത്ത് സംഘർഷാവസ്ഥ ആയതോടെ പൊലീസ് എത്തി നിയന്ത്രണമേറ്റെടുത്തു.കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. സമരക്കാരെ റോഡിൽനിന്നും നീക്കി തുടങ്ങി. തുറമുഖനിർമ്മാണം തടസ്സപ്പെടുത്തില്ലെന്ന്…
രാജ്യശ്രദ്ധ കിട്ടാൻ വേണ്ടിയാണ് വിഴിഞ്ഞത്ത് സമരക്കാർ സംഘർഷം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. ഏഴ് ആവശ്യങ്ങളിൽ ആറും അംഗീകരിച്ചു. ഓരോ ദിവസവും പുതിയ ആവശ്യം ഉന്നയിക്കുന്നു. ഒത്തുതീർപ്പ് ഉണ്ടാക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇപ്പോൾ പറയുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും…
കാനഡയിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ കുത്തേറ്റ് മരിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ തമനാവിസ് സെക്കൻഡറി സ്കൂളിനു പുറത്തെ പാർക്കിങ് ഗ്രൗണ്ടിലുണ്ടായ സംഘർഷത്തിനിടെ മെഹക്പ്രീത് സേഥിയാ (18)ണ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തിനിടെ മറ്റൊരു കൗമാരക്കാരനാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതി അറസ്റ്റിലായി. പഞ്ചാബിലെ ഫരീദ്‌കോട് ജില്ലയിലാണ് മെഹക്പ്രീത്…
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ‘ പദ്ധതിയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സൂക്ഷ്മ സംരംഭങ്ങൾ ആരംഭിച്ച് തൊഴിലവസരങ്ങൾ വർധിപ്പിക്കാനാണ് സർക്കാർ ശ്രമം. ഇതിന്‍റെ ഭാഗമായുള്ള തൊഴിൽസഭകളിൽ ജനങ്ങളുടെ പ്രതീക്ഷ നിലനിർത്താൻ തദ്ദേശ സ്ഥാപനങ്ങൾ…
ഇന്ന് സ്ത്രീധന നിരോധന ദിനം. സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും, വാങ്ങാനും നൽകാനും പ്രേരിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാണ്. സ്ത്രീധന പീഡന മരണങ്ങളും കേസുകളും നാൾക്കുനാൾ കൂടിവരുന്ന സാഹചര്യത്തിൽ സ്ത്രീധന നിരോധന ദിനാചരണത്തിന് പ്രസക്തി ഏറുകയാണ്. അഞ്ചുവർഷം കൊണ്ട് കേരളം സ്ത്രീധനമുക്തമാക്കുമെന്ന പ്രഖ്യാപനമുണ്ടായത് 2019ലാണ്. പ്രഖ്യാപനം വന്ന…
സാധാരണക്കാരിൽ നിന്നും നേതൃത്വം അകന്ന് പോകുന്നതാണ് ഇന്ന് കോൺഗ്രസിനുണ്ടായ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ആരും പ്രത്യയ ശാസ്ത്രം പഠിക്കുന്നില്ല. കോഴിക്കോട് ഡി.സി.സി ഓഫീസിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളുടെ ചിന്തകൾ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും അദ്ദേഹം…
വീടൊഴിയാന്‍ റവന്യു വകുപ്പ് നോട്ടീസ് ലഭിച്ചതില്‍ പ്രതികരണവുമായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു. സബ്കളക്ടറുടേത് ആരുടെയോ നിര്‍ദേശപ്രകാരമുള്ള നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും എംഎല്‍എ പ്രതികരിച്ചു. ‘നിലവില്‍ പട്ടയമുള്ള ഭൂമിയാണത്. 60 പേര്‍ക്കാണ് ആകെ റവന്യുവകുപ്പ്…
ഫുട്‌ബോളിലെ താരാരാധന ഇസ്ലാമിക വിരുദ്ധമെന്ന സമസ്തയുടെ നിലപാട് തള്ളി കായികമന്ത്രി വി് അബ്ദുറഹ്‌മാന്‍. സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്ന് കായിക മന്ത്രി വ്യക്തമാക്കി. കായിക പ്രേമികളെ പ്രകോപിപ്പിക്കേണ്ടതില്ല. താരാരാധന കായിക പ്രേമികളുടെ വികാരമാണ്. ആ ആരാധനകള്‍ സമയത്ത് നടക്കും. അതില്‍ ഇഷ്ടമുള്ളവര്‍ പങ്കെടുക്കും’-മന്ത്രി വി.…