രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
അഞ്ചാംപനി പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ശക്തമായ നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ്. മലപ്പുറത്ത് അഞ്ചാംപനി റിപ്പോർട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണിത്. ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക ക്യാമ്പയിൻ ആരംഭിക്കും. ആശങ്കപ്പെടേണ്ടെന്നും കുട്ടികൾക്ക് വാക്‌സിൻ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തിനും പ്രവർത്തനങ്ങൾ…
രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരായ നടപടിക്ക് ജീവൻ വച്ചതിൽ സന്തോഷമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ ബി.ജെ.പി തുടങ്ങിവെച്ച നീക്കങ്ങൾ ഫലം കണ്ടുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രജിസ്റ്ററിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു…
കെ.ടി.യു താത്ക്കാലിക വി.സി നിയമനത്തില്‍ ചാന്‍സലര്‍ക്കെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. താത്ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ എങ്ങനെ കണ്ടെത്തിയെന്ന് ഹൈക്കോടതി ചോദിച്ചു. ഡോ.സിസ തോമസിന്‍റെ പേര് ആരാണ് നിര്‍ദേശിച്ചതെന്ന് ചാന്‍സലറോടായിരുന്നു കോടതിയുടെ ചോദ്യം. അങ്ങനെ ആരെയെങ്കിലും നിയമിക്കാനാകില്ല. കൂടിയാലോചനയില്ലാതെ നിയമനം നടത്താനാകുമോ എന്നും പ്രോ…
കർഷകന്‍റെ പ്രശ്നങ്ങൾ നേരിട്ടുകണ്ടു മനസ്സിലാക്കുന്നതിന് കൃഷിമന്ത്രി നേരിട്ട് കൃഷിയിടത്തിലേക്കും കർഷക ഭവനത്തിലേക്കും സന്ദർശനം നടത്തി. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞർ കൃഷി വിജ്ഞാൻ കേന്ദ്ര ഉദ്യോഗസ്ഥർ മറ്റ് കൃഷി അനുബന്ധ ഡിപ്പാർട്ട്മെന്‍റുകളിലെ ഉദ്യോഗസ്ഥർ എന്നിവർ കൃഷി മന്ത്രിയെ അനുഗമിച്ചു. പിണറായി കൺവെൻഷൻ സെന്‍ററിൽ…
ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച കേസിൽ സുപ്രിംകോടതിയുടെ സുപ്രധാന നിർദേശം. രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടംബത്തിനും 5 ലക്ഷം രൂപ നൽകണമെന്ന് സുപ്രിം കോടതി നിർദേശിച്ചു. മത്സ്യതൊഴിലാളികൾക്കും ഇറ്റലി നൽകിയ നഷ്ടപരിഹാരത്തിന്‍റെ വിഹിതത്തിന് അർഹതയുണ്ടെന്ന് കോടതി പറഞ്ഞു.…
തലശ്ശേരി ഇരട്ടക്കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൃത്യം നടന്ന സ്ഥലത്തും, ആയുധവും വാഹനവും ഒളിപ്പിച്ച സ്ഥലത്തും പ്രതികളെയെത്തിച്ച് തെളിവെടുത്തു. തലശ്ശേരി ഇരട്ടക്കൊലക്കേസിൽ ഇതുവരെ 7 പ്രതികളുടെ അറസ്റ്റാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. പ്രധാന പ്രതി പാറായി ബാബുമായുള്ള തെളിവെടുപ്പിനിടെ കൊലയ്ക്ക് ഉപയോഗിച്ച…
കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ. നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാരിന്‍റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ശ്രീറാം വെങ്കിട്ടരാമൻ നൽകിയ…
ലഹരി മാഫിയയെ ചോദ്യം ചെയ്ത രണ്ട് സി.പി.എം പ്രവർത്തകരായ ഷമീർ, ഖാലിദ് എന്നിവരെ കുത്തിക്കൊന്നതിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ലഹരിക്കെതിരായ ജനകീയ മുന്നേറ്റം നടക്കുമ്പോൾ മാഫിയകൾക്കെതിരെ നിലപാടെടുക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും ആക്രമിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും അവസാനത്തേതാണ് തലശ്ശേരിയിലുണ്ടായ ഇരട്ടക്കൊലപാതകം. അക്രമത്തെയും സാമൂഹ്യവിരുദ്ധ…
പ്രോവിഡന്റ് ഫണ്ടിൽ അംഗങ്ങളാകാനുള്ള ശമ്പളപരിധി ഉയർത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ 15,000 രൂപയാണ് പ്രതിമാസ വേതനപരിധി. ഇത് 21,000 രൂപയായി ഉയർത്തുമെന്നാണ് സൂചന. കൂടുതൽ ജീവനക്കാരെ ചേർക്കാനാണ് പരിധി ഉയർത്തുന്നതെന്ന് തൊഴിൽ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. പിഎഫ്…
കൊച്ചി മെട്രോ ഇൻഫോപാർക്ക് പാതക്കുള്ള ധനസഹായം ഫ്രഞ്ച് വികസന ബാങ്ക് (എ.എഫ്.ഡി) നിഷേധിക്കാൻ കാരണം കേന്ദ്രം. രണ്ടാംഘട്ടപാതയുടെ പകുതിപോലും കേന്ദ്രസർക്കാർ അംഗീകരിച്ച തുകയ്‌ക്ക് നിർമിക്കാനാകില്ലെന്നാണ് എ.എഫ്.ഡിയുടെ വിലയിരുത്തൽ. 2017ൽ കേന്ദ്രസർക്കാർ ഏജൻസി കൺസൾട്ടന്‍റായി തയ്യാറാക്കിയ ഡി.പി.ആറിൽ 11.2 കിലോമീറ്റർ പാതക്ക് 2310 കോടിയാണ് കണക്കാക്കിയത്.…