രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ 22കാരി ഗ്രീഷ്മ തന്നെയാണ് കുറ്റം സമ്മതിച്ചത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നുമാണ് ഗ്രീഷ്മ പൊലീസിനോട് വെളിപ്പെടുത്തിയത്. വിഷം നല്‍കിയ വിവരം താന്‍ ഷാരോണ്‍…
കോതമംഗലത്ത് സ്വകാര്യ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ റൂമിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു.നെല്ലിക്കുഴിയിലെ ഗ്രീൻവാലി പബ്ലിക് സ്കൂളിലാണ് സംഭവം.വില്പനക്കായി എത്തിച്ച കഞ്ചാവാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 8 മണിക്കായിരുന്നു കോതമംഗലം എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ…
കണ്ണൂർ : മെഡിക്കൽ പരിശോധനയ്ക്കായി ടൗൺ പോലീസ് ജില്ലാ ആസ്പത്രിയിലെത്തിച്ച യുവാവ് ആസ്പത്രിയിൽ അക്രമാസക്തനായി.യുവാവിന്റെ അക്രമത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്കും ടാക്സി ഡ്രൈവർക്കും പരിക്കേറ്റു.കാഷ്വാലിറ്റിയുടെ ചില്ലും ഫർണിച്ചറും യുവാവ് ഇടിച്ചുതകർത്തു. കക്കാട് സ്വദേശി കെ.യാസർ അറാഫത്താണ് (28) അക്രമം കാട്ടിയത്. ടൗൺ എസ്.ഐ എ.ഇബ്രാഹിം,…
ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ആഭരണങ്ങള്‍ തിരികെ നല്‍കണമെന്ന വീട്ടുകാരുടെ ഹര്‍ജിയില്‍ കോടതി നടപടി. ആഭരണങ്ങളുടെ മൂല്യം ഭര്‍ത്താവിന്റെ വീട് ജപ്തി ചെയ്ത് ഈടാക്കാനുള്ള കുടുംബകോടതി ഉത്തരവ് നടപ്പാക്കി.ചടയ മംഗലം അക്കോണം പ്ലാവിള പുത്തന്‍വീട്ടില്‍ കിഷോറിന്റെ വീടും ഏഴ് സെന്റ് സ്ഥലവുമാണ് ജപ്തി ചെയ്തത്.…
കരിവെള്ളൂർ : ദേശീയപാതയിൽ ഓണക്കുന്ന് ചേടിക്കുന്നിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. മൊഗ്രാൽ സ്വദേശികളായ ഫാസിൽ (27), ഉള്ളാൾ സ്വദേശികളായ അഷ്‌റഫ് (51), അലി അഹമ്മദ് റാസ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഫാസിലിനെ പയ്യന്നൂർ ആസ്പത്രിയിലും മറ്റുള്ളവരെ പരിയാരം…
ടൂറിസ്റ്റ് ബസുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളും വെള്ള നിറത്തിലേക്ക് മാറ്റണമെന്ന് നിര്‍ദേശം.സംസ്ഥാന ഗതാഗത അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. എന്നാല്‍ കാര്യക്ഷമതാ പരിശോധന നടത്തുന്ന മുറയ്ക്ക് നിറം മാറ്റിയാല്‍ മതിയാകും. 2023 ജനുവരി മുതലാണ് പ്രാബല്യത്തില്‍ വരിക. എല്ലാ ആംബുലന്‍സുകളിലും വെഹിക്കിള്‍ ലൊക്കേഷന്‍…
കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു.ഇത് അപൂര്‍വ പ്രതിഭാസമാണെന്നത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ഇന്ന് വൈകീട്ടോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു. എന്നാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണം. ഈ ഭാഗത്തേക്ക് ആളുകള്‍ പ്രവേശിക്കരുതെന്നും ജില്ലാ കളക്ടര്‍ എന്‍ തേജ്…
ശബരിമല നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് രംഗത്ത്. ഇതിലും ഗൗരവമേറിയ പല കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. പ്രസ്തുത കേസുകള്‍ പിന്‍വലിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.…
മലപ്പുറം: തിരൂരില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. അമന്‍ സയിന്‍(3) റിയ ഫാത്തിമ(4) എന്നിവരാണ് മരിച്ചത്. തിരൂര്‍ ഫയര്‍സ്റ്റേഷന് സമീപം തൃക്കണ്ടിയൂരിലാണ് സംഭവം.ഇന്ന് ഉച്ചയോടെയാണ് അപകടം. കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയും ബന്ധുക്കളുമായ കുട്ടികളെ കുറച്ച്…
കാസര്‍കോട് മാവുങ്കാലില്‍ ട്രാന്‍സ്ഫോമറിന് മുകളില്‍ കയറി ബീഹാര്‍ സ്വദേശിയുടെ പരാക്രമം. നാട്ടുകാര്‍ ഇയാളെ താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ഉയരമുള്ള വൈദ്യുതി തൂണിന് മുകളിലേക്ക് കയറിപ്പോവുകയായിരുന്നു. ഉടന്‍ കെഎസ്ഇബിയെ വിവരം അറിയിച്ച് വൈദ്യുത ബന്ധം വിഛേദിക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട്…